24.6 C
Iritty, IN
October 22, 2024
  • Home
  • Uncategorized
  • സിക്കിമിൽ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായെന്ന് കരസേന
Uncategorized

സിക്കിമിൽ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായെന്ന് കരസേന

ദില്ലി: സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആർമി ക്യാമ്പുകളാണ് പ്രളയജലത്തിൽ മുങ്ങിയത്. 23 സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി കരസേന വൃത്തങ്ങൾ അറിയിച്ചു. കാണാതായവർക്കായി സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായി. ജനവാസ മേഖലകളും പ്രളയജലത്തിൽ മുങ്ങി. നിരവധി റോഡുകള്‍ തകര്‍ന്നു. സിങ്താമിന് സമീപമുള്ള ബർദാംഗിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടിൽ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്

Related posts

ബസുകളിൽ അടിയന്തരമായി സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്ന് കേന്ദ്രത്തിന് ശുപാർശ

Aswathi Kottiyoor

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

6 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox