23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • പെൺകുട്ടികളെ കെട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം…
Uncategorized

പെൺകുട്ടികളെ കെട്ടിപ്പിടിച്ച് അമ്മ തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച പിതാവുൾപ്പെടെ 4 മരണം…

വില്ലുപുരം: തമിഴ്നാട്ടിൽ തീകൊളുത്തി അമ്മയും രണ്ടു പെൺകുട്ടികളും മരിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിനിടെ യുവതിയുടെ പിതാവ് ശ്വാസംമുട്ടി മരിച്ചു. എം. ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെൺകുട്ടികൾ, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. യുവതിയുടെ സഹോദരൻമാർക്ക് പരുക്കേറ്റു. പെൺകുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഭർത്താവുമായി അകന്ന് യുവതി കുട്ടികളുമായി രണ്ടു വർഷമായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പൊന്നുരംഗത്തിന്റെ നിർദേശപ്രകാരം യുവതിയുടെ ഭർത്താവ് മുധുരൈ വീരനെ ചർച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുരുന്നു. വീടിന് മുൻപിൽ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്പോൾ വീടിനുള്ളിൽ നിന്നും കരച്ചിൽ കേൾക്കുകയായിരുന്നു. ഓടിച്ചെന്നപ്പോൾ യുവതിയും കുട്ടികളും തീയിലകപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

Related posts

ഐസിയു പീഡനക്കേസ്; അതിജീവിതയുടെ സമരം റോഡിലേക്ക്, വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം

Aswathi Kottiyoor

തലശ്ശേരി – മാഹി ബൈപാസിൽ ടോൾ നിരക്ക് കൂട്ടി; ഇരു ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 110 രൂപ, യാത്രക്കാർക്ക് എതിർപ്പ്

Aswathi Kottiyoor

താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

Aswathi Kottiyoor
WordPress Image Lightbox