27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മൃതദേഹങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വയർ കീറിയ നിലയിൽ; മരിച്ചത് കാണാതായ യുവാക്കൾ തന്നെ
Uncategorized

മൃതദേഹങ്ങൾ ഒന്നിനുമുകളിൽ ഒന്നായി വയർ കീറിയ നിലയിൽ; മരിച്ചത് കാണാതായ യുവാക്കൾ തന്നെ

പാലക്കാട്∙ കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ വയറു കീറിയ നിലയിലാണ് കണ്ടെത്തിയത്. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഷിജിത്ത്, സതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.

യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതി അനന്തനുമായി എത്തി പൊലീസ് തെളിവെടുപ്പു നടത്തി. പ്രദേശത്തു നിന്ന് മരിച്ച യുവാക്കളുടെ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഇന്നലെ വൈകിട്ടോടെയാണ് അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നും സ്ഥല ഉടമയായ അനന്തൻ പൊലീസിൽ മൊഴിനൽകി

ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. ഇതിനിടെ, പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇന്നലെ പുലർച്ചെ ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്.അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലം ഉടമയെ ചോദ്യം ചെയ്തതോടെ കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നു വ്യക്തമായി. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹം മറവു ചെയ്തെന്നാണു പൊലീസിന്റെ നിഗമനം.

തെക്കേംകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരങ്ങൾ : രഞ്ജിത്, ശ്രീജിത്. കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനാണു സതീഷ്. കൂലിപ്പണിക്കാരനാണ്. ദീപയാണു സഹോദരി.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം,കൃഷി നശിപ്പിച്ച് പടയപ്പയും ചക്കകൊമ്പനും

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox