27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കടലാസിലും സ്വർണം, ഒരാളുടെ ശരീരത്തിനുള്ളിൽ 4 ക്യാപ്‌സ്യൂളുകൾ വരെ; പിടിച്ചത് മൂന്നുകോടിയുടെ സ്വർണം…
Uncategorized

കടലാസിലും സ്വർണം, ഒരാളുടെ ശരീരത്തിനുള്ളിൽ 4 ക്യാപ്‌സ്യൂളുകൾ വരെ; പിടിച്ചത് മൂന്നുകോടിയുടെ സ്വർണം…

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നുകോടി രൂപയുടെ സ്വര്‍ണം പിടികൂടി. പേസ്റ്റ് രൂപത്തിലും ക്യാപ്‌സ്യൂളുകളായും കടത്തിയ 5.4 കിലോ സ്വര്‍ണമാണ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കസ്റ്റംസ് പിടിച്ചത്. ആറുപേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍ പറയരുകണ്ടിയില്‍ (40) കരുമ്പാറുകുഴിയില്‍ മുഹമ്മദ് മിദ്ലാജ് (21) കോഴിക്കോട് കക്കട്ടില്‍ സ്വദേശി ലിഗേഷ് (40) കോഴിക്കോട് ചേളാര്‍ക്കാട് സ്വദേശി അസീസ് കൊല്ലന്റവിട (45) മലപ്പുറം സ്വദേശി സമീര്‍ (34) അബ്ദുള്‍ സക്കീര്‍ (34) എന്നിവരാണ് പിടിയിലായത്.റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ ക്യാപ്‌സ്യൂള്‍ രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. 619 ഗ്രാം തൂക്കമുള്ള രണ്ട് ക്യാപ്‌സ്യൂളുകളാണ് ഇയാളില്‍നിന്നും കണ്ടെടുത്തത്. ദുബായില്‍ നിന്ന് സ്വര്‍ണവുമായി എത്തിയ മുഹമ്മദ് മിദ്ലാജില്‍നിന്ന് ബെഡ്ഷീറ്റില്‍ കടലാസില്‍ തേച്ച് ഒട്ടിച്ചിരുന്നനിലയിലാണ് 985 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്.

Related posts

മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍കൂടി കൊല്ലപ്പെട്ടു; കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍

Aswathi Kottiyoor

‘ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടത്തുന്നത്, ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കും’; സാഹിത്യ അക്കാദമി

Aswathi Kottiyoor

അപകീര്‍ത്തി കേസ്: രാഹുല്‍ ഗാന്ധി ബിഹാര്‍ ഹൈക്കോടതിയെ സമീപിച്ചു

Aswathi Kottiyoor
WordPress Image Lightbox