24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ചരിത്രനിമിഷം; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം
Uncategorized

ചരിത്രനിമിഷം; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം

ചരിത്രം കുറിച്ച് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണം.മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണിത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ മികച്ച ബൗളിംഗിലൂടെ ശ്രീലങ്ക വരിഞ്ഞുകെട്ടി. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല..

ഇന്ത്യ ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. എന്നാൽ 18കാരിയായ യുവ പേസർ ടിറ്റസ് സാധുവിന്റെ തകർപ്പൻ പ്രകടനം ശ്രീലങ്കയുടെ മുൻ നിരയെ കടപുഴക്കി. അപകടകാരിയായ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു, അനുഷ്ക സഞ്ജീവനി, വിഷ്മി ഗുണരത്നെ എന്നിവരെ ആദ്യ സ്പെല്ലിൽ തന്നെ ടിറ്റസ് മടക്കി.പിന്നീട്, ഹാസിനി പെരേരയും നിലക്ഷി ഡിസിൽവയും ചേർന്ന് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. പത്താം ഓവറില്‍ രാജേശ്വരി ഗെയ്ക്‌വാദിനെ സിക്സിനും ഫോറിനും പറത്തിയതിന് പിന്നാലെ 25 റൺസെടുത്ത ഹസിനി പെരേര പുറത്തായതോടെ ലങ്കൻ നിര അടിയറവ് പറഞ്ഞു. കൃത്യമായ ഇടവേളകളിൽ ശ്രീലങ്കയുടെ വിക്കറ്റ് പിഴുത ബൗളർമാർ ഇന്ത്യയെ സുവർണ നേട്ടത്തിലേക്ക് നയിച്ചു.അവസാന ഓവറില്‍ 25 റണ്‍സായിരുന്നു ലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ തകർത്തടിക്കാൻ തക്ക ബാറ്റർമാരെ നേരത്തെ തന്നെ ഇന്ത്യൻ ബൗളർമാർ കൂടാരം കയറ്റിയിരുന്നു..
ഇന്ത്യക്കായി ടിറ്റാസ് സാധു മൂന്നും രാജേശ്വരി ഗെയ്ക്‌വാദ് രണ്ടും വിക്കറ്റെടുത്തു. ഇതോടെ പങ്കെടുത്ത ആദ്യ ഏഷ്യന്‍ ഗെയിംസില്‍ തന്നെ സ്വര്‍ണമണിഞ്ഞാണ് ഇന്ത്യന്‍ വനിതകള്‍ അഭിമാനമുയര്‍ത്തിയത്

Related posts

റഷ്യയിൽ ഐഎസ് ഭീകരാക്രമണം: മോസ്കോയിൽ വെടിവെപ്പും സ്ഫോടനങ്ങളും, 62 ലേറെ മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ല; വിദ്യാർത്ഥികൾ സഹപാഠിയെ കുത്തി പരിക്കേൽപ്പിച്ചു

Aswathi Kottiyoor

അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി

Aswathi Kottiyoor
WordPress Image Lightbox