24.5 C
Iritty, IN
November 28, 2023
  • Home
  • Iritty
  • ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ചിനും അന്വേഷണച്ചുമതല
Iritty

ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ചിനും അന്വേഷണച്ചുമതല

ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവത്തിൽ കർണ്ണാടക പോലീസ്അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കർണ്ണാടകത്തിലും ശക്തമാക്കുന്നതിന് മടിക്കേരി ജില്ലാ ക്രൈംബ്രാഞ്ചിനും ചുമതല നൽകി. വീരാജ് പേട്ട സി.ഐ ശിവരുദ്രയുടേയും എസ്.ഐ മഞ്ജുനാഥിൻ്റെയും നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂക്കൂട്ടം ചുരം പാതവഴി മൂന്നാഴ്ച്ചക്കിടയിൽ കടന്നു പോയ വാഹനങ്ങളെ കണ്ടെത്തുന്നതിന് പെരുമ്പാടി ചെക്ക് പോസ്റ്റിലെ സി.സിക്യാമറ പരിശോധന ആരംഭിച്ചു.മാക്കൂട്ടം ചെക്ക് പോസ്റ്റിലെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
കണ്ണവത്തു നിന്നും കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.ആവ ശ്യമെങ്കിൽ ഡി.എൻ.എ പരിശോധനയും പരിഗണിക്കും.
ഒരു മാസത്തിനിടയിൽ കാണാതായ യുവതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇപ്പോൾ സജീവമായ പരിഗണന നൽകിയിരിക്കുന്നത്.പെരുമ്പാടി മുതൽകൂട്ടുപുഴ വരെ ചുരം പാത പൂർണ്ണമായും വനമേഖലയായതിനാൽ മറ്റ് ശാസ്ത്രീയ വിവരങ്ങൾ ഒന്നും ലഭിക്കാതതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. മാക്കൂട്ടം – ചുരം വാതയിൽ യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ കണ്ടെത്തിയിട്ട് നാലു ദിവസം പിന്നിട്ടു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മടിക്കേരി മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

അതിർത്തിയിൽ കർണാടകത്തിന്റെ കയ്യേറ്റം ഗൗരവമായി കാണണം- താലൂക്ക് വികസന സമിതി

Aswathi Kottiyoor

ഇരിട്ടി എം.ജി.കോളേജിലേക്ക് ഡി.വൈ.എഫ്.ഐ – എസ്.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി.

Aswathi Kottiyoor

കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ

Aswathi Kottiyoor
WordPress Image Lightbox