36.3 C
Iritty, IN
February 25, 2024
  • Home
  • Iritty
  • ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം
Iritty

ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​കം

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം വ​ഴി​യു​ള്ള ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം. 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മേ ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. കു​ട​ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​ന​ട​പ​ടി ന​ട​പ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍, പ​ഴം, പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ള്‍ തു​ട​ങ്ങി ദൈ​നം​ദി​ന യാ​ത്ര​ക്കാ​ര്‍​ക്ക് ക​ടു​ത്ത ദു​രി​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ചെ​ക്പോ​സ്റ്റ് പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ പ​രി​ശോ​ധ​ന ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ​നി​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ് ഫ​ലം ല​ഭി​ക്കു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്.
ത​ക്ക​സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട്‌ ല​ഭി​ക്കാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും സ്വ​കാ​ര്യ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഇ​ത്‌ ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. ജി​ല്ല​യി​ൽ കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റി​ലാ​ണ് സൗ​ജ​ന്യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രെ​പോ​ലും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ക​ട​ത്തി​വി​ടാ​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മാ​ക്കൂ​ട്ടം ചു​രം​വ​ഴി പോ​കു​ന്ന​വ​ര്‍​ക്ക് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്.

Related posts

മുടിക്കയത്ത് കാട്ടാന അക്രമത്തിൽ കർഷകന് പരിക്ക്

Aswathi Kottiyoor

ഇരിട്ടി സീനിയര്‍ ചേംബര്‍ കൃപ ഭവന്‍ സന്ദര്‍ശിച്ചു

Aswathi Kottiyoor

ഇരിട്ടി കുന്ന് ഇടിയുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox