23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു
Uncategorized

ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു

കൊല്ലം തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിന് കാരണം.
മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയായിരുന്നു. പ്രതി അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ദേവദാസ് ലോട്ടറി ടിക്കറ്റെടുത്ത് അജിത്തിന് സൂക്ഷിക്കാൻ കൊടുത്തിരുന്നു. ഇരുവരും പണം പങ്കിട്ടായിരുന്നു ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നത്. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് തന്നെ ദേവദാസ് അജിത്തിനോട് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു. വാക്കു തർക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കൈയ്ക്ക് വെട്ടുകയായിരുന്നു. രക്തം വാർന്നാണ് ദേവദാസ് മരിച്ചത്.

Related posts

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ

Aswathi Kottiyoor

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍;l

Aswathi Kottiyoor

ഉദ്ഘാടനം ചെയ്ത് 2 മാസം, ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി: വന്‍ അപകടം ഒഴിവായി

Aswathi Kottiyoor
WordPress Image Lightbox