• Home
  • Uncategorized
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍;l
Uncategorized

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍;l

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത്. എലിപറ്റച്ചിറയില്‍ ചാത്തന്‍സേവാ കേന്ദ്രം നടത്തുകയാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത്. പിന്നീട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് യുവജനസംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്

Related posts

കോഴിക്കോട്ടെ റിയൽ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് ഒരുമാസം; മൊബൈൽ ടവർ ഡംപ് പരിശോധനയ്ക്ക് പോലീസ്

Aswathi Kottiyoor

ജനവാസ മേഖലയിൽ കാട്ടാനക്കുട്ടം, പുറ്റാനിക്കാട് ജുമാ മസ്ജിദ് മതിൽ പൊളിച്ച് ഖബർ സ്ഥാനിലെ ഖബറുകൾ ചവിട്ടി നിരത്തി

Aswathi Kottiyoor

എല്‍ പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 27ന്

Aswathi Kottiyoor
WordPress Image Lightbox