27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം’: മൊയ്തീൻ ഇന്നു ഹാജരാകില്ല, പുതിയ നോട്ടിസ് ഉടൻ…
Uncategorized

‘നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം’: മൊയ്തീൻ ഇന്നു ഹാജരാകില്ല, പുതിയ നോട്ടിസ് ഉടൻ…

തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ, മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീൻ ഇന്നു ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരാകില്ല. നിയമസഭാ സാമാജികർക്കായി നടത്തുന്ന ക്ലാസിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്, കുന്നംകുളം എംഎൽഎ കൂടിയായ മൊയ്തീൻ ചോദ്യം ചെയ്യലിനു ഹാജരാകാൻ അസൗകര്യം അറിയിച്ചത്. ഇ മെയിൽ മുഖേനയാണ് മൊയ്തീൻ ഇക്കാര്യം ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിനിടെ, എ.സി.മൊയ്തീൻ ഇന്നു പുലർച്ചെ തിരുവനന്തപുരത്തെത്തി. ചോദ്യം ചെയ്യലിന് ഇന്നു നേരിട്ടു ഹാജരാകാൻ കഴിയില്ലെന്ന് എ.സി.മൊയ്തീൻ അന്വേഷണ സംഘത്തെ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ, അടുത്തദിവസം പുതിയ തീയതി നിശ്ചയിച്ചു ഇ.ഡി വീണ്ടും നോട്ടിസ് നൽകും. സാക്ഷികൾക്കുള്ള നോട്ടിസാണ് ഇതുവരെ മൊയ്തീനു നൽകിയത്. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കിൽ മാത്രം ശക്തമായ നിലപാട് സ്വീകരിക്കാനാണു സാധ്യത.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) സാക്ഷിമൊഴികളുടെ മാത്രം ബലത്തിൽ എ.സി.മൊയ്തീനെ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്കു കഴിയില്ലെന്ന വാദവുമുണ്ട്. മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ ഇടനിലക്കാരനായ കെ.എ.ജിജോറിന്റെ മൊഴികളാണ് മൊയ്തീൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ.ഡിയുടെ പക്കലുള്ള പ്രധാന തെളിവ്. ബെനാമി വായ്പകളുടെ കുറ്റം സ്വയം ഏറ്റെടുക്കുന്ന നിലപാടാണ് ഒന്നാം പ്രതി പി.സതീഷ്കുമാറും രണ്ടാം പ്രതി പി.പി.കിരണും സ്വീകരിക്കുന്നത്.

Related posts

യുവത്വം നിലനിർത്താൻ ഷാരുഖ് ഖാൻ കുടിയ്‌ക്കുന്നത് ‘ബ്ലാക്ക് വാട്ടര്‍’; വെള്ളം കുടിയ്‌ക്കുന്ന ബോട്ടിലിലും പ്രത്യേകതകൾ

Aswathi Kottiyoor

പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ വധത്തില്‍ ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

Aswathi Kottiyoor

നവകേരള സദസ്; ആളുകൾക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Aswathi Kottiyoor
WordPress Image Lightbox