24.7 C
Iritty, IN
May 3, 2024
  • Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നടത്തി
Kelakam

കേളകം ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നടത്തി

കേളകം: കേളകം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടേയും പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റിൻ്റേയും നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിതമായി. വ്യാപാരഭവൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയും പീപ്പിൾസ് മിഷൻ കോ-ഓർഡിനേറ്ററുമായ പി.കെ.വിജയൻ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി. പഞ്ചായത്ത് ലൈബ്രറി സമിതി കോ-ഓർഡിനേറ്റർ കെ.പി.ഷാജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ്, ഗ്രാമ പഞ്ചായത്തംഗം സുനിത രാജു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ, പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കേളകം ഗ്രാമ പഞ്ചായത്തിൽ 13 വാർഡുകളിലായി ഇപ്പോൾ 16 ലൈബ്രറികൾ പ്രവർത്തിക്കുന്നു.

Related posts

*പ്രതിഷേധ ജ്വാല തീർത്ത് – കെ.സി.വൈ.എം*

Aswathi Kottiyoor

കേളകം പഞ്ചായത്ത് വികസന സമിതി യോഗം സംഘടിപ്പിച്ചു

Aswathi Kottiyoor

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി………..

Aswathi Kottiyoor
WordPress Image Lightbox