24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • നിപ സംശയം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും
Uncategorized

നിപ സംശയം; മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

കോഴിക്കോട് നിപ സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ അവലോകന യോഗം ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കുറ്റ്യാടി പി ഡബ്ല്യൂ ഡി റസ്റ്റ്ഹൗസിലാണ് യോഗം ചേരുന്നത്. യോഗത്തിൽ കുറ്റ്യാടി, നാദാപുരം എം എൽ എ മാർ പങ്കെടുക്കും. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകരും തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.അതേസമയം, കോഴിക്കോട് നിപ സംശയത്തില്‍ ചികിത്സയില്‍ ക‍ഴിയുന്ന 25 കാരന്‍റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. മരിച്ചയാളിന്‍റെ ബന്ധുവാണ് യുവാവ്. എന്നാല്‍ ചികിത്സയില്‍ ക‍ഴിയുന്ന രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ല.മരിച്ചയാളുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അതിനായി ഫീൽഡ് സർവ്വെ തുടങ്ങിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്.

Related posts

‘ഓഡിയോ ക്ലിപ്പ്, 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ്’; എപിപി അനീഷ്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

Aswathi Kottiyoor

കടുവയുടെ മരണകാരണം മുള്ളൻ പന്നിയുടെ മുള്ളുകൾ ആന്തരിക അവയവത്തിൽ തറച്ചത് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

Aswathi Kottiyoor

‘സീറ്റ് കൊടുക്കരുത്’; കോൺഗ്രസിലേക്ക് ചേക്കേറിയ ഡാനിഷ് അലിക്കെതിരെ മണ്ഡലത്തില്‍ നിന്ന് പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox