• Home
  • Uncategorized
  • ഡൽഹി എഫ്സിയിൽ മട്ടന്നൂർ സ്വദേശി.
Uncategorized

ഡൽഹി എഫ്സിയിൽ മട്ടന്നൂർ സ്വദേശി.

മട്ടന്നൂർ∙ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബുകളിൽ ഒന്നായ ഡൽഹി എഫ്സിയിൽ ഇനി മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറിസ്കൂൾ കായികതാരവും. ഒൻപതാം ക്ലാസിലെ വിദ്യാർഥി ദേവാൻഷ് കൃഷ്ണയാണ് ഈ നേട്ടം കൈവരിച്ചത്. മട്ടന്നൂരിലെ ജൂനിയർ ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ കളിക്കുന്ന ദേവാൻഷ് കൃഷ്ണ ബെംഗളൂരുവിൽ നടന്ന ഇന്റർ സ്റ്റേറ്റ് ക്ലബ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചാണ് ഡൽഹി എഫ്സിയുടെ ജൂനിയർ ക്ലബ്ബിലേക്ക് സിലക്‌ഷൻ നേടിയത്. 15ന് ആരംഭിക്കുന്ന പരിശീലന ക്യാംപിൽ പങ്കെടുക്കാൻ ദേവാൻഷ് കൃഷ്ണഡൽഹിയിലേക്ക് പോകും.6 മാസം ഡൽഹി എഫ്സിയുടെ തീവ്രമായ പരിശീലനത്തിൽ പങ്കെടുത്തു മികവ് തെളിയിച്ചാൽ ഇന്ത്യൻ ടീമിൽ അടക്കം ഇടം പിടിക്കാൻ സാധിക്കും. മട്ടന്നൂരിലെ സുനിൽ എസ്.ലാലിന്റെയും കെ.കെ.ഷൈജയുടെയും മകനാണ്.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണിച്ചാർ ചാണപ്പാറ സ്വദേശി വട്ടമറ്റത്തിൽ മെജോ വി ജെയിംസ് (31) ന്റെ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കണിച്ചാർ സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

Aswathi Kottiyoor

മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം

Aswathi Kottiyoor

നന്നായി വരും പൊലീസേ; സ്റ്റേഷനിൽ ചെന്ന് ഓഫീസറെ ആരതിയുഴിഞ്ഞ് യുവതി

Aswathi Kottiyoor
WordPress Image Lightbox