25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒരു മലയാളി കുടുംബത്തിലെ എല്ലാവർക്കും ഡോക്ടറേറ്റ്. തൃശ്ശൂരിലെ ഒരു ‘ ഭവനത്തിൽ’ നിന്നുള്ള മുഴുവൻ അംഗങ്ങളും ഡോക്ടറേറ്റ് നേടി ചരിത്രവിസ്മയം സൃഷ്ടിച്ചു.!
Uncategorized

ഒരു മലയാളി കുടുംബത്തിലെ എല്ലാവർക്കും ഡോക്ടറേറ്റ്. തൃശ്ശൂരിലെ ഒരു ‘ ഭവനത്തിൽ’ നിന്നുള്ള മുഴുവൻ അംഗങ്ങളും ഡോക്ടറേറ്റ് നേടി ചരിത്രവിസ്മയം സൃഷ്ടിച്ചു.!

തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ‘പ്രണവം’ എന്ന വീട്ടിൽ കുടുംബസമേതം ഡോക്റ്ററേറ്റ്സ് ( Doctorates ) ഒരു കുടുംബത്തിലെ ഗൃഹനാഥനും,ഗൃഹനാഥയും മൂന്ന് പെൺമക്കളുമടങ്ങുന്ന 5️⃣പേരാണ് ഇവിടെ ഡോക്ടറേറ്റ് നേടിയിട്ടുള്ളവർ. അച്‌ഛൻ പുരുഷോത്തമൻ പിള്ള, അമ്മ ലക്ഷ്മീദേവി മക്കളായ രേണുക ,രഞ്ജിത, രോഹിണി എന്നിവർ അടങ്ങുന്ന കുടുംബത്തിൽ എല്ലാവർക്കും ഡോക്ടറേറ്റ്.

പുരുഷോത്തമൻപിള്ള കാലിക്കറ്റ് സർവ്വകലാശാലയുടെ സാമ്പത്തികശാസ്ത്ര വിഭാഗം തലവനും ഡീനും ആയിരുന്നു. മാനേജ്മെന്റ് വിഷയത്തിൽ ആണ് ഡോക്ടറേറ്റ്. എക്കണോമിക്സിൽ ഡോക്ടറേറ്റുള്ള ഭാര്യ ലക്ഷ്മിദേവിയും കാലിക്കറ്റ് സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ മേധാവി ആയിരുന്നു.
മൂത്ത മകളായ രേണുകയും അമ്മയെപ്പോലെ എക്കണോമിക്സിൽ തന്നെ ആണ് ഡോക്ടറേറ്റ് നേടിയത്. രണ്ടാമത്തെ മകൾ രഞ്ജിത മോളിക്കുലർ ബയോളജി. മൂന്നാമത്തെ മകൾ രോഹിണി,അച്ഛന്റെ വിഷയമായ മാനേജ്മെന്റ് തന്നെ തിരഞ്ഞെടുത്തു.

ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് Msc സ്റ്റാറ്റിസ്റ്റിക്സ് പഠനം പൂർത്തിയാക്കിയ പുരുഷോത്തമൻ പിള്ള പ്ലാനിങ് ബോർഡിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കേരള യൂണിവേഴ്സിറ്റിയുടെ ക്ഷണപ്രകാരം അധ്യാപകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു.പിന്നീട് അവിടെനിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സേവനമനുഷ്ഠിച്ചു. അതിനുശേഷം അമേരിക്കയിൽ നിന്ന് പോസ്റ്റ് ഡോക്ടറേറ്റും എടുത്തു.!
ലക്ഷ്മിദേവി ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിലും,തൃശ്ശൂരിലെ വിമല കോളേജിലും അധ്യാപികയായിരുന്നു. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് മാറി, അവിടെ നിന്നും ഡോക്ടറേറ്റും അമേരിക്കയിൽ നിന്നും പോസ്റ്റ് ഡോക്ടറേറ്റും നേടുകയുണ്ടായി.

മൂത്തമകളായ ‘രേണുക’ കുസാറ്റിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. രണ്ടാമത്തെ മകൾ ‘രഞ്ജിത’ കാനഡയിലെ ടൊറോണ്ടോയിലെ വാട്ടർലൂ സർവ്വകലാശാലയിൽ നിന്നാണ് മോളിക്കുലാർ ബയോളജിയിൽ PHD നേടിയത്. മൂന്നാമത്തെ മകളായ ‘രോഹിണി’ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ മാനേജ്മെന്റ് വിഷയത്തിൽ ഗവേഷണം ചെയ്താണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

Related posts

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

Aswathi Kottiyoor

ഡ്രൈവർമാർക്ക് വിശ്രമത്തിനുള്ള സൗകര്യം ഒരുക്കും: കെ.ടി.ഡി.സി

Aswathi Kottiyoor

ഹാഥ്റാസിലെ പെൺകുട്ടിയുടേത് അപകടമരണം’; കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് പ്രത്യേക കോടതി.*

Aswathi Kottiyoor
WordPress Image Lightbox