27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭാര്യയെ ഒഴിവാക്കാൻ നിർബന്ധിച്ചു, ലോഡ്ജ് മുറിയിൽ എത്തിച്ചത് ബലം പ്രയോഗിച്ച്’, ദേവിക കൊലക്കേസിൽ കുറ്റപത്രം.
Uncategorized

ഭാര്യയെ ഒഴിവാക്കാൻ നിർബന്ധിച്ചു, ലോഡ്ജ് മുറിയിൽ എത്തിച്ചത് ബലം പ്രയോഗിച്ച്’, ദേവിക കൊലക്കേസിൽ കുറ്റപത്രം.

കാസർകോട്: കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഉദുമ സ്വദേശിനി ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ മെയ് 16-നായിരുന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ ഉദുമ സ്വദേശി 34 വയസുകാരി ദേവികയെ കഴുത്തറുത്ത് കൊന്നത്.

യുവതിയുടെ സുഹൃത്ത് ബോവിക്കാനത്തെ സതീഷ് ഭാസ്ക്കര്‍ അന്ന് തന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകം, ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

നഗരത്തിലെ സെക്യൂരിറ്റി സ്ഥാപനം നടത്തിപ്പുകാരനായ പ്രതി യുവതിയുമായി അടുപ്പത്തിലായിരുന്നു. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇരുവരും വിവാഹിതരാണെങ്കിലും ബന്ധം തുടരുകയായിരുന്നു. കാഞ്ഞങ്ങാട് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയെ സതീഷ് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ച് കൊണ്ടുവരികയായിരുന്നു. ഇവിടുത്തെ 306-ാം നമ്പര്‍ മുറിയില്‍ എത്തിച്ച ശേഷം യുവതിയെ കൊലപ്പെടുത്തുകയായിരുന്നു,. ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിർബന്ധിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് സതീഷിന്‍റെ മൊഴി. പ്രതി ഇത്രയും കാലമായി റിമാന്‍റിലാണ്.

സംഭവം നടന്ന സംയം, പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നായിരുന്നു പ്രാഥമിക ഘട്ടത്തിൽ തന്നെ പൊലീസിന്‍റെ നിഗമനം.

Related posts

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി,3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Aswathi Kottiyoor

ഷര്‍ട്ട് പിരിച്ച് കയറാക്കി; കഴുത്തിലും കയ്യിലും മുറിവുകള്‍; ഞെട്ടിത്തരിച്ച് ഡല്‍ഹി മലയാളികള്‍…

Aswathi Kottiyoor

87 ലക്ഷത്തിന്‍റെ ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ് 17 ലക്ഷം തട്ടി; കൊടകര കുഴൽപ്പണക്കേസ് പ്രതികൾക്കെതിരെ വീട്ടമ്മ

Aswathi Kottiyoor
WordPress Image Lightbox