24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • റബർ കർഷകരുടെ നഷ്ടം ടയർ കമ്പനികൾക്ക്‌ ലാഭമായി : കെ എൻ ബാലഗോപാൽ
Kerala

റബർ കർഷകരുടെ നഷ്ടം ടയർ കമ്പനികൾക്ക്‌ ലാഭമായി : കെ എൻ ബാലഗോപാൽ

റബർ കർഷകർക്കുണ്ടായ നഷ്ടം ടയർ കമ്പനികൾക്ക്‌ ലാഭമായി മാറിയെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ത്യയിലെ സ്വാഭാവിക റബർ മേഖലയിലെ പ്രതിസന്ധിയെപ്പറ്റി പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പി സുന്ദരയ്യ മെമ്മോറിയൽ ട്രസ്റ്റും സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവ ഉദാരവൽക്കരണ കാലത്തിനു മുമ്പ് റബർ വില കൂടിവരികയായിരുന്നു. അതിന്റെ ഫലമായി കർഷകരുടെ വരുമാനവും വർധിച്ചു. ആസിയാൻ കരാർ ഒപ്പിടാൻ കോൺഗ്രസ്‌ സർക്കാർ തുനിഞ്ഞപ്പോൾ ഇടതുപക്ഷവും കേരളത്തിലെ ഇടതുസർക്കാരും ശക്തമായ എതിർപ്പുയർത്തി. ആ എതിർപ്പും പ്രതിഷേധവും അവഗണിച്ച് കേന്ദ്രം കരാറിൽ ഒപ്പിട്ടു. വ്യാപാര ഉദാരീകരണത്തിന്റെ ഫലമായി റബറിന്റെ വിലയിൽ കനത്ത ഇടിവാണുണ്ടായത്. കിലോയ്ക്ക് 245 രൂപയിൽനിന്ന് 130 രൂപയായും ഇടയ്ക്ക് 100 രൂപയ്ക്ക് താഴേയ്ക്കും റബർ വിലയിടിഞ്ഞു.

പ്രതിവർഷം ഒമ്പത്‌ ലക്ഷം ടൺ റബർ ഉൽപ്പാദനമുള്ള കേരളത്തിൽ ഒരുകിലോ റബറിന് 100 രൂപ വീതം വിലയിടിയുമ്പോൾ വർഷം കർഷകർക്ക് 9000 കോടി രൂപയാണ് നഷ്ടമുണ്ടാകുന്നത്. ഇതുവഴി വളരെ വലിയ നഷ്ടമാണ് കേരള സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നത്.കർഷകർക്ക് പിന്തുണയേകാനാണ്‌ സംസ്ഥാന സർക്കാർ വെള്ളൂരിൽ 200 ഏക്കറിൽ റബർ പാർക്ക് നിർമിക്കുന്നത്‌. ഇതോടെ വലിയ തോതിൽ റബർ അധിഷ്ഠിത വ്യവസായങ്ങളുടെ വളർച്ചയുണ്ടാകും. കേരളം കിലോയ്‌ക്ക്‌ 170 രൂപ താങ്ങുവില നൽകുന്നുണ്ട്‌. കേന്ദ്രം റബർ ബോർഡിന്റെ ഫണ്ടും ജീവനക്കാരെയും വെട്ടിക്കുറയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സുന്ദരയ്യ ട്രസ്റ്റ്‌ ട്രസ്റ്റി ഡോ. വിജൂ കൃഷ്‌ണൻ അധ്യക്ഷനായി. പി പി ആർ ഐ ഡയറക്ടർ ഡോ. എസ് മോഹനകുമാർ, ഹന്നൻ മൊള്ള, പി കൃഷ്ണപ്രസാദ്, നിധീഷ് വില്ലാട്ട് എന്നിവർ സംസാരിച്ചു. കേരളം, ത്രിപുര, തമിഴ്നാട്, ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽനിന്നുള്ള നൂറിലധികം പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സെമിനാർ വെള്ളിയാഴ്‌ച സമാപിക്കും.

Related posts

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​നി​ല്‍ സ്വ​കാ​ര്യ ആശുപത്രികളും

Aswathi Kottiyoor

30 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന

Aswathi Kottiyoor

മുഴുവൻ സർക്കാർ വകുപ്പുകളും പ്രവാസികൾക്കായി പ്രത്യേകം ഓൺലൈൻ സേവനങ്ങൾ നൽകണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox