25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് പത്താം തീയതി വരെ ശക്തമായ മഴ
Uncategorized

സംസ്ഥാനത്ത് പത്താം തീയതി വരെ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയില്‍ ഒഡീഷ -ഛത്തീസ്ഗഡ് ഭാഗത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; മെഡിക്കൽ ബോര്‍ഡ് യോഗം ഇന്ന്, ശേഷം ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്

Aswathi Kottiyoor

വിരുന്ന് സൽക്കാരത്തിനെത്തി, നിമിഷങ്ങൾക്കകം സഹോദരിമാർ പുഴയിൽ മുങ്ങി മരിച്ചു; ഞെട്ടൽ വിട്ടുമാറാതെ നാട്

Aswathi Kottiyoor

കേരളത്തിലെ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Aswathi Kottiyoor
WordPress Image Lightbox