27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തിരിഞ്ഞുനോക്കാതെ കേന്ദ്രം ; സ്പിന്നിങ് മില്ലുകളെ പെരുവഴിയിലാക്കി നാലാം വർഷത്തിലേക്ക്‌
Kerala

തിരിഞ്ഞുനോക്കാതെ കേന്ദ്രം ; സ്പിന്നിങ് മില്ലുകളെ പെരുവഴിയിലാക്കി നാലാം വർഷത്തിലേക്ക്‌

നൂൽ ഉൽപ്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടൽ നടത്തുമ്പോൾ കേന്ദ്ര ഉടമസ്ഥതയിലുള്ള മില്ലുകൾ അടച്ചുപൂട്ടലിന്റെ നാലാം വർഷത്തിലേക്ക്‌. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ടെക്‌സ്‌റ്റൈയിൽ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള മില്ലുകളാണ്‌ 2020 മാർച്ച്‌ മുതൽ അടഞ്ഞു കിടക്കുന്നത്‌.

പ്രവർത്തനം നിലച്ച കേന്ദ്ര നിയന്ത്രണത്തിലുള്ള മില്ലുകൾ കടുത്ത അവഗണന നേരിടുമ്പോൾ വ്യവസായ വകുപ്പിനു കീഴിലുള്ള മില്ലുകൾക്ക്‌ പ്രവർത്തനമൂലധനമായി 10.50 കോടി രൂപ നൽകി സംസ്ഥാന സർക്കാർ ആശ്വാസമായി. ആലപ്പുഴയിലെ പ്രഭുറാം മിൽസ്, കോട്ടയം ടെക്‌സ്‌റ്റൈൽസ്, മലപ്പുറത്തെ എടരിക്കോട് ടെക്സ്റ്റൈയിൽസ്, തൃശൂരിലെ സീതാറാം ടെക്സ്റ്റൈയിൽസ്, ടെക്സ്ഫെഡിന് കീഴിലുള്ള തൃശൂർ കോ –-ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ എന്നിവയാണ്‌ സർക്കാർ കരുതലിൽ പ്രതാപം വീണ്ടെടുക്കുന്നത്‌. ഉയർന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ഉൾപ്പെടെ സ്ഥാപിച്ചാണ്‌ മില്ലുകളെ പുനരുജ്ജീവിപ്പിക്കുന്നത്‌.

അതേസമയം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ വിജയമോഹിനി മിൽസ്, തൃശൂരിലെ കേരള ലക്ഷ്മി മിൽസ് പുല്ലഴി, അളഗപ്പ ടെക്സ്റ്റൈൽസ്, കൊച്ചിൻ മിൽസ് അളഗപ്പ നഗർ, കണ്ണൂരിലെ കാനന്നൂർ സ്പിന്നിങ് ആൻഡ്‌ വിവിങ് മിൽസ് എന്നിവ 1500ലധികം തൊഴിലാളികളെ പെരുവഴിയിലാക്കി വർഷങ്ങൾ പിന്നിടുകയാണ്‌. മൂന്നരവർഷമായി 50 ശതമാനം ശമ്പളം മാത്രമാണ്‌ ഇവിടങ്ങളിൽ തൊഴിലാളികൾക്ക്‌ ലഭിക്കുന്നത്‌. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ ഇതും നൽകിയിട്ടില്ല. രാജ്യത്താകെ 23 മില്ലുകൾ ഇത്തരത്തിൽ പൂട്ടി. കൊല്ലത്തെ പാർവതി മിൽസ് പ്രവർത്തനം അവസാനിപ്പിച്ചിട്ട്‌ 16 വർഷമായി.

തുണി ഉൽപ്പാദനത്തിൽ വലിയ സാധ്യതകൾ നിലനിൽക്കുമ്പോൾ വ്യവസായമാകെ നശിക്കുന്നതും നിരവധി പേരുടെ തൊഴിൽ ഇല്ലാതാകുന്നതും കേന്ദ്രം കണ്ടുനിൽക്കുകയാണെന്ന്‌ തൊഴിലാളികൾ പറഞ്ഞു.

Related posts

കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ വഴിവിളക്ക് 2022 പ്രവർത്തനവർഷ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു

Aswathi Kottiyoor

ട്വിറ്ററിന്റെ ഇന്ത്യ നോഡൽ ഓഫിസറായി കൊച്ചി വൈപ്പിൻ സ്വദേശിയായ ഷാഹിൻ കോമത്ത് നിയമിതനായി.

Aswathi Kottiyoor

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും

Aswathi Kottiyoor
WordPress Image Lightbox