• Home
  • Kerala
  • വിവിധ വകുപ്പുകൾ സെമിനാറുകൾക്ക്‌ ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്‌ സർക്കാർ വിലക്കി
Kerala

വിവിധ വകുപ്പുകൾ സെമിനാറുകൾക്ക്‌ ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്‌ സർക്കാർ വിലക്കി

സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകൾ ഉൾപ്പെടെ പഠന, പരിശീലന പരിപാടികൾക്കായി ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്‌ സർക്കാർ വിലക്കി. ഗ്രാന്റ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സഹായം ലഭിക്കുന്ന ഇതര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഉത്തവ്‌ ബാധകമാണ്‌.

സെമിനാറുകൾ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്‌ക്കായി നക്ഷത്ര ഹോട്ടലുകൾ അടക്കം വൻചെലവ്‌ വരുന്ന സൗകര്യങ്ങൾ ഉപയോഗിക്കുന്നതുമൂലമുള്ള അധികച്ചെലവ്‌ ധനകാര്യ രഹസ്യവിഭാഗം റിപ്പോർട്ട്‌ ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഇത്തരം ആവശ്യങ്ങൾക്കായി വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കണമെന്നാണ്‌ നിർദേശം. ഇവ പോരാതാകുന്ന ഘട്ടങ്ങളിൽ ഇതര വകുപ്പുകളുടേയോ ഗ്രാൻഡ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ഇതര സർക്കാർ നിയന്ത്രിത, സർക്കാർ രൂപീകൃത സ്ഥാപനങ്ങളുടേയോ കീഴിലുള്ള സംവിധാനങ്ങൾമാത്രം ഉപയോഗിക്കാനാകണം.

Related posts

കേരളത്തെ പൊള്ളിച്ച്‌ എതിർചുഴലി; ഒരാഴ്‌ചകൂടി നീളുമെന്ന്‌ ശാസ്‌ത്രജ്ഞൻ

Aswathi Kottiyoor

മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും- ദേവസ്വം മന്ത്രി

Aswathi Kottiyoor

നിപാ പ്രതിരോധം: ഐസോലേഷനിൽ വോളന്റിയർ സേവനം ലഭ്യമാക്കും

Aswathi Kottiyoor
WordPress Image Lightbox