23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കേരള കാട്ടാനകളുടെ കൂട്ട‍പ്പലായനം ; മേയിലെ കണക്കെടുപ്പിൽ 1402 കാട്ടാനകളുടെ കുറവ്
Kerala

കേരള കാട്ടാനകളുടെ കൂട്ട‍പ്പലായനം ; മേയിലെ കണക്കെടുപ്പിൽ 1402 കാട്ടാനകളുടെ കുറവ്

മഴയും പച്ചപ്പും കുറഞ്ഞതിനെത്തുടർന്ന് കേരള വനമേഖലകളിൽ നിന്നു കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കാട്ടാനകളുടെ കൂട്ട‍പ്പലായനം. ആറു വർഷത്തിനിടെ കാട്ടാനകളിൽ പലതും കേരള വനമേഖല വിട്ടതായി സംസ്ഥാന വനം വകുപ്പ് സ്ഥിരീകരിച്ചു. 2017ലെ കണക്കെടുപ്പിൽ കേരള വനങ്ങളിൽ 3,322 കാട്ടാനകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ വർഷം മേയിലെ കണക്കെടുപ്പിൽ ഇത് 1920 ആയി. കുറഞ്ഞത് 1402 കാട്ടാനകൾ. ഇവയിൽ 546 എണ്ണം കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും മാറിയെന്നാണു നിഗമനം. ബാക്കി 856 കാട്ടാനകൾ എവിടെയെന്ന ചോദ്യവും ബാക്കിയാണ്. കുറേയെണ്ണം ചരിഞ്ഞിട്ട്ടുണ്ടാകുമെങ്കിലും ഇത്രയധികം സാധ്യതയില്ല. മേയിലെ കണക്കെടുപ്പിൽ കർണാടകയിൽ 346, തമിഴ്നാട്ടിൽ 200 എണ്ണം കാട്ടാനകൾ വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 
സ്വാഭാവിക പ്രക്രിയ: വനം വകുപ്പ്

കർണാടകയിലെയും തമിഴ്നാട്ടിലെയും വനങ്ങളു‍മായി തൊട്ടുചേർന്നാണു കേരളത്തിലെ കാട്ടാനകളുടെ ആവാസവ്യവസ്ഥയെന്നും ഇവിടെ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കാട്ടാനകൾ കടക്കുന്നതും തിരികെ മടങ്ങുന്നതും സ്വാഭാവിക പ്രക്രിയയാണെന്നും വനം വകുപ്പ് ഉന്നത വൃത്തങ്ങൾ പറയുന്നു. കാട്ടാനകൾ കുറഞ്ഞതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും കാലാവസ്ഥ അനുയോജ്യമാ‍കുമ്പോൾ കാട്ടാനകൾ തിരികെയെത്തുമെന്നു കരുതുന്നതായും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു

Related posts

ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു

Aswathi Kottiyoor

തിരക്ക്‌ കുറയ്‌ക്കാൻ സർവീസ്‌ കൂട്ടും ; കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ്

Aswathi Kottiyoor

ഇടവപ്പാതിയില്‍ 40 ശതമാനം കുറവ് ; സംസ്ഥാനം വരള്‍ച്ചാ ഭീഷണിയില്‍

Aswathi Kottiyoor
WordPress Image Lightbox