27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു
Kerala

ഗ്രാ​മീ​ൺ ബാ​ങ്കു​ക​ളും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്നു

ഗ്രാ​​​മീ​​​ണ ഇ​​​ന്ത്യ​​​യു​​​ടെ കൈ​​​ത്താ​​​ങ്ങാ​​​യ ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ളെ​​​യും സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നൊ​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. രാ​​​ജ്യ​​​ത്തെ 43 ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ളി​​​ൽ 18 ബാ​​​ങ്കു​​​ക​​​ളാ​​​ണ് ലാ​​​ഭ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ആ​​​റെ​​​ണ്ണം കാ​​​ല​​​ങ്ങ​​​ളാ​​​യി ന​​​ഷ്ട​​​ത്തി​​​ലാ​​​ണ്. 19 ബാ​​​ങ്കു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ഷ്ട​​​ത്തി​​​ലാ​​​യി. ലാ​​​ഭ​​​ത്തി​​​ലു​​​ള്ള ബാ​​​ങ്കു​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തി ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ഷ്ട​​​ത്തി​​​ലാ​​​യ 19 ബാ​​​ങ്കു​​​ക​​​ളെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ൽ, സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ബി​​​എം​​​എ​​​സ് രം​​​ഗ​​​ത്തു​​​വ​​​ന്ന​​​ത് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ജ്യ​​​ത്തെ 43 ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ളെ സം​​​യോ​​​ജി​​​പ്പി​​​ച്ച് നാ​​​ഷ​​​ണ​​​ൽ റൂ​​​റ​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഭൂ​​​രി​​​ഭാ​​​ഗം സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ആ​​​വ​​​ശ്യം. ഇ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ എ​​​സ്ബി​​​ഐ​​​യെ​​​ക്കാ​​​ൾ ശ​​​ക്ത​​​മാ​​​യ ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​യി ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ൾ മാ​​​റു​​​മെ​​​ന്ന് സം​​​ഘ​​​ട​​​ന​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം നാ​​​ഷ​​​ണ​​​ൽ റൂ​​​റ​​​ൽ ബാ​​​ങ്ക് രൂ​​​പീ​​​ക​​​രി​​​ക്കു​​​ക, ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ൾ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു മു​​​ന്നി​​​ൽ ധ​​​ർ​​​ണ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) ക​​​ഴി​​​ഞ്ഞാ​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ള്ള​​​ത് ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​ണ്. 43 കോ​​​ടി ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കാ​​​ണ് ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ന്‍റെ സേ​​​വ​​​നം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കു​​​ത്ത​​​ക മു​​​ത​​​ലാ​​​ളി​​​മാ​​​ർ വ​​​രു​​​ത്തി​​​വ​​​ച്ച കി​​​ട്ടാ​​​ക്ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്ന് വാ​​​ണി​​​ജ്യ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് മൂ​​​ന്നു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ പാ​​​വ​​​പ്പെ​​​ട്ട​​​വ​​രു​​ടേ​​യും ക​​​ർ​​​ഷ​​​ക​​​രു​​ടേ​​യും ആ​​​ശ്ര​​​യ​​​മാ​​​യ ഗ്രാ​​​മീ​​​ൺ ബാ​​​ങ്കു​​​ക​​​ൾ​​​ക്കാ​​​യി ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ നീ​​​ക്കി​​​വ​​​ച്ച​​​ത് 7000 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. 2020 -21 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം 1557 കോ​​​ടി രൂ​​​പ ലാ​​​ഭം ഉ​​​ണ്ടാ​​​ക്കി​​​യ ഗ്രാ​​​മീ​​​ൺ ബാ​​​ങ്കി​​​ന്‍റെ റി​​​സ​​​ർ​​​വ് ഫ​​​ണ്ട് 30,100 കോ‌‌​​​ടി രൂ​​​പ​​​യാ​​​ണ്. 2,75,529 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ണ്ട്. മൊ​​​ത്തം ബി​​​സി​​​ന​​​സ് 8,60,428 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

Related posts

സഹകരണ വായ്പ എടുത്തവർ മരിച്ചാൽ തിരിച്ചടവിൽ 3 ലക്ഷം ഇളവ്; രോഗബാധിതരായാൽ ഇളവ് 1.25 ലക്ഷം.

Aswathi Kottiyoor

കുട്ടനാട് മേഖലയിൽ കൂലി വർധിപ്പിക്കുവാൻ തീരുമാനമായി

Aswathi Kottiyoor

നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐഷിഫോസ് ‘ബാക്ക്-ടു-വർക്ക്’

Aswathi Kottiyoor
WordPress Image Lightbox