24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഭാര്യയുമായി തർക്കം: കൈക്കുഞ്ഞിനെ നിലത്ത് വലിച്ചെറിഞ്ഞ് അച്ഛൻ; സംഭവം തിരുവനന്തപുരത്ത്
Uncategorized

ഭാര്യയുമായി തർക്കം: കൈക്കുഞ്ഞിനെ നിലത്ത് വലിച്ചെറിഞ്ഞ് അച്ഛൻ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജം​ഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കണിയാപുരം സ്വദേശിയായ വിഷ്ണു ഭാര്യക്കും മൂത്ത കുട്ടിക്കും ഒപ്പം കുമാരപുരം റോഡിന് സമീപം സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി. ഭാര്യയുടെ കയ്യിലിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാരാണ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിൽ ചിലർ വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പൊലീസെത്തി കുഞ്ഞിനെ എസ്എറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ പരിക്ക് ​ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലാണ്. വിഷ്ണു മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലാണ്.

Related posts

ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു’; ഏറ്റവും പുതിയ വിവരം ഇങ്ങനെ

Aswathi Kottiyoor

കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി

Aswathi Kottiyoor

800 കിലോ അടക്ക, വില രണ്ടര ലക്ഷം; മാസങ്ങള്‍ക്ക് ശേഷം മോഷണക്കേസിലെ കൂട്ടുപ്രതിയെയും പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox