24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗവ.യു.പി സ്കൂൾ തലക്കാണിയിലെ വിദ്യാർത്ഥികൾക്കിടയിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുന്നതിനായി ഒരു പുത്തൻ ആശയം മുന്നോട്ട്
Kerala

ഗവ.യു.പി സ്കൂൾ തലക്കാണിയിലെ വിദ്യാർത്ഥികൾക്കിടയിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുന്നതിനായി ഒരു പുത്തൻ ആശയം മുന്നോട്ട്

ഗവ.യു.പി സ്കൂൾ തലക്കാണിയിലെ വിദ്യാർത്ഥികൾക്കിടയിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുന്നതിനായി ഒരു പുത്തൻ ആശയം മുന്നോട്ട് വയ്ക്കുകയാണ്.
ഒരു ചെറിയ സ്റ്റേഷനറി കടയായി മാറിയ ക്‌ളാസ് റൂം. പേനയും ക്രയോണും കുഞ്ഞു റബ്ബറും കട്ടറും നോട്ട് ബുക്കും കളർ പേപ്പറുംനിരത്തി വച്ചിട്ടുണ്ട്.
പക്ഷെ സെയിൽസ് മാനോ കാഷ്യറോ ഇല്ല.
വില്പനക്കാരനില്ലാത്ത കട സ്ഥാപിച്ചാണ് പരീക്ഷണം.
ചുമരിലോട്ടിച്ചിരിക്കുന്ന വിലവിവരപ്പട്ടിക അനുസരിച്ചുള്ള പണം കൊടുത്താൽ മതി.
മേശപ്പുറത്ത് നിരത്തിവച്ചിട്ടുള്ള സാധനങ്ങളിൽ നിന്ന് ആവശ്യമുള്ളത് എടുത്ത് പണം അവിടെ വച്ചിട്ടുള്ള പാത്രത്തിൽ നിക്ഷേപിക്കാം. ബാക്കിയെടുക്കാൻ ചില്ലറ പൈസ നിറച്ച പാത്രവും മേശയിലുണ്ട്.
സത്യസന്ധരുടെ ഈ കട നിരീക്ഷിക്കുന്നതിന് അധ്യാപകരോ മറ്റ് ചുമതലക്കാരോ ഇല്ല.

വിദ്യാർഥികളിൽ സത്യസന്ധത വളർത്തുന്നതിനും ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ മാതൃകാപരമായ പങ്കു വഹിക്കുമെന്ന്‌ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കേളകം സബ്ബ് ഇൻസ്പക്ടർ ഓഫ് പോലിസ് ശ്രീമതി ജാൻസി മാത്യു അഭിപ്രായപ്പെട്ടു.
പി ടി.എ പ്രസിഡണ്ട് ശ്രീ ജിം നമ്പുടാകംഅധ്യക്ഷത വഹിച്ചു.
എം പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ വി.കെ, എസ് എം സി ചെയർമാൻ ജിജോ അറക്കൽ ,സ്കൂൾ ലീഡർ മാസ്റ്റർ അലൻ ജെയിംസ് എന്നിവർ ആശംസ നേർന്നു.പ്രധാനാദ്ധ്യാപകൻ സിറാജുദ്ദീൻ എം.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സ്വഞ്ചു തോമസ് നന്ദിയും പറഞ്ഞു.
ഹോണസ്റ്റി ഷോപ്പ്
ടീച്ചർ കോ-ഓഡിനേറ്റർ ദിവ്യദേവരാജൻ ഷോപ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Related posts

ഭിന്നശേഷിക്കുട്ടികൾക്ക്‌ തണലായി പ്രത്യേക പഠന പരിശീലനകേന്ദ്രങ്ങൾ

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സി ബം​ഗളുരു സര്‍വീസുകള്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍

Aswathi Kottiyoor

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox