25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • *”പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക” എസ് വൈ എസിന്റെ കാർഷിക പ്രചോദന പ്രവർത്തനങ്ങൾ മാതൃകാപരം: അഡ്വ. സണ്ണി ജോസഫ് എം എൽ എ*
Iritty

*”പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക” എസ് വൈ എസിന്റെ കാർഷിക പ്രചോദന പ്രവർത്തനങ്ങൾ മാതൃകാപരം: അഡ്വ. സണ്ണി ജോസഫ് എം എൽ എ*

മട്ടന്നൂർ: നമ്മുടെ പൂർവ്വികർ കൃഷിയെ സംസ്കാരമായി കൊണ്ട് നടന്നവരാണെന്നും പുതിയ ന്യൂ ജൻ സമൂഹത്തിൽ അത് വളരെ കുറഞ്ഞു വരികയാണെന്നും അഡ്വ. സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. ഉളിയിൽ സുന്നി മജ്ലിസിൽ എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ കാർഷിക ശില്പ ശാലയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ ടിയും, കൃത്രിമ ബുദ്ധിയും, മറ്റു സാങ്കേതിക പഠനങ്ങളും വികസിപ്പിക്കുന്നതോടപ്പം തന്നെ സമൂഹത്തിന്റെ അടിസ്ഥാന വികസനത്തിന് കൃഷി പരമ പ്രധാനമാണെന്നും, പ്രകൃതിയുടെയും മനുഷ്യന്റെയും നിലനില്പിന് അത്യന്താപേക്ഷിതമായ കൃഷിയെ മുഴുവൻ ജനങ്ങളുടെയും ഒരു സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള എസ്.വൈ.എസ്. ശ്രമങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ്‌ അബ്ദു റഷീദ് സഖാഫി മെരുവമ്പായി അദ്ധ്യക്ഷത വഹിച്ചു സംയോജിത കൃഷി, അടുക്കള തോട്ടം എന്നീ സെഷനുകൾക്ക് ഡോ. അബ്ദു സലാം (അസിസ്റ്റന്റ് പ്രൊഫസർ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ്) ഡോ. അബു കുമ്മാളി (കാലിക്കറ്റ് യൂണിവേഴ്സിറ്റി) നേതൃത്വം നൽകി.
ജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത യുവ കർഷകരെ ചടങ്ങിൽ ആദരിച്ചു. നിസാർ അതിരകം, അംജദ് പാലത്തുങ്കര, മുഹമ്മദ്‌ റഫീഖ് അമാനി തട്ടുമ്മൽ, ഷാജഹാൻ മിസ്ബാഹി, ശറഫുദ്ധീൻ അമാനി മണ്ണൂർ, പിസി മഹമൂദ് മാസ്റ്റർ, റിയാസ് കക്കാട്, നവാസ് കൂരാറ, അബ്ദുൽ ഹകീം സഖാഫി എന്നിവർ പ്രസംഗിച്ചു.
യുവജനങ്ങളെ കാർഷിക രംഗത്തേക്ക് കൊണ്ടുവരുന്നതിനും, നൂതന സംവിധാനം വഴി കൃഷിയിലൂടെ ജീവിതോബാധി കണ്ടെത്തുന്നതിനും എസ് വൈ എസ് സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കാർഷിക ശില്പ ശാല സംഘടിപ്പിച്ചത്.

Related posts

മാ​ക്കൂ​ട്ട​ത്ത് ക​ര്‍​ശ​ന പ​രി​ശോ​ധ​ന

Aswathi Kottiyoor

മാക്കൂട്ടം പുഴയോരത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം – ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു

Aswathi Kottiyoor

പ്രതിഷേധ സദസ്സ്

Aswathi Kottiyoor
WordPress Image Lightbox