25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേന്ദ്ര വിജിലന്‍സ് കമീഷന്‍ റിപ്പോര്‍ട്ട്: അഴിമതി പരാതി കൂടുതൽ 
ആഭ്യന്തരമന്ത്രാലയത്തിനെതിരെ
Kerala

കേന്ദ്ര വിജിലന്‍സ് കമീഷന്‍ റിപ്പോര്‍ട്ട്: അഴിമതി പരാതി കൂടുതൽ 
ആഭ്യന്തരമന്ത്രാലയത്തിനെതിരെ

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അഴിമതി പരാതികള്‍ ലഭിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണെന്ന്‌ കേന്ദ്ര വിജിലന്‍സ് കമീഷൻ (സിവിസി). അതിനുശേഷം, റെയില്‍വേ, ബാങ്ക്‌ ഉദ്യോ​ഗസ്ഥരാണ്‌ അഴിമതി പരാതി നേരിടുന്നത്‌. സിവിസിയുടെ വാർഷിക റിപ്പോർട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌.

2022ല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോ​ഗസ്ഥര്‍ക്കെതിരെ ലഭിച്ചത് 1,15,203 പരാതിയാണ്. ഇതില്‍ 85,437 എണ്ണം തീര്‍പ്പാക്കിയതായും 29,766 പരാതി തീര്‍പ്പാക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെതിരെ 46,643 പരാതിയും റെയില്‍വേക്കെതിരെ 10,580 പരാതിയും ബാങ്കുകള്‍ക്കെതിരെ 8129 പരാതിയുമാണ് ലഭിച്ചത്. തലസ്ഥാനമായ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥര്‍ക്കെതിരെമാത്രം 7370 പരാതി ലഭിച്ചു. ഇതില്‍ 6604 എണ്ണം തീര്‍പ്പാക്കിയെന്നും സിവിസി റിപ്പോര്‍ട്ടിൽ പറയുന്നു. വിജിലന്‍സ് ഉദ്യോ​ഗസ്ഥര്‍ക്ക് പരാതികള്‍ പരിശോധിക്കാന്‍ മൂന്നുമാസത്തെ സമയമാണ് കേന്ദ്ര വിജിലന്‍സ് കമീഷന്‍ നല്‍കിയിരിക്കുന്നത്.

Related posts

അവലോകന യോഗം ചേർന്നു

Aswathi Kottiyoor

കോഴിക്കോട്ടുയരും ലോകമാതൃക ; വരുന്നത്‌ ഇന്ത്യയിലെ ആദ്യത്തെ സർക്കാർ അവയവമാറ്റ ആശുപത്രി

Aswathi Kottiyoor

ഫൈ​ബ​ര്‍ ടു ​ദ ഹോം ​ക​ണ​ക്‌ഷ​നി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക​ണ്ണൂ​ര്‍ ബി​സി​ന​സ് ഏ​രി​യ​യ്ക്ക് രാ​ജ്യ​ത്ത് ര​ണ്ടാംസ്ഥാ​നം

Aswathi Kottiyoor
WordPress Image Lightbox