ഇന്ത്യയ്ക്കു
കൈമാറുന്നതിനെതിരെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്ക് വംശജനായ കനേഡിയൻ ബിസിനസുകാരൻ തഹാവൂർ റാണ സമർപ്പിച്ച ഹർജി യുഎസ് കോടതി തള്ളി. മുംബൈ ആക്രമണത്തിലെ മുഴുവൻ പ്രതികളെയും വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമത്തിനു കരുത്തായി ഈ വിധി. ലൊസാഞ്ചലസ് ജയിലിലുള്ള റാണ ജൂണിലാണു ഹർജി സമർപ്പിച്ചത്.
2008 നവംബർ 26നു നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ പാക്ക്-യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായുള്ള ബന്ധത്തിന്റെ പേരിലുമാണു റാണ വിചാരണ നേരിടുന്നത്. ഇന്ത്യയുടെ ആവശ്യപ്രകാരം റാണയെ കൈമാറാൻ കോടതി വിധിച്ചിരുന്നു. റാണ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.