31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • ഓണക്കാലം അവിസ്മരണീയമാകും; കുട്ടിക്കുറുമ്പുകൾക്ക്‌ ഇന്ന്‌ ആകാശയാത്ര
Uncategorized

ഓണക്കാലം അവിസ്മരണീയമാകും; കുട്ടിക്കുറുമ്പുകൾക്ക്‌ ഇന്ന്‌ ആകാശയാത്ര

പേരാമ്പ്ര : പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത്തവണ ഓണക്കാലം അവിസ്മരണീയമാകും. സ്കൂളിലെ ആറ് കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകർക്കൊപ്പം ബുധനാഴ്‌ച കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് ആകാശയാത്ര നടത്തും. സാംബവ സമുദായത്തിലെ വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്കൂളിനെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് വിമാനയാത്ര. സ്വാതന്ത്ര്യദിനത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. പ്രമോദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി. ബാബു മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര, പഞ്ചായത്തംഗം സി.എം. സജു, ജില്ലാ പ്രോഗ്രാം ഓഫീസർ മനോജ് കുമാർ, എ.ഇ.ഒ കെ.എൻ. ബിനോയ് കുമാർ, പി.ഇ.സി കൺവീനർ എ.സി. മൊയ്തി, കെ. ഷാജിമ, ബ്ലോക്ക് പ്രോഗ്രാം കൺവീനർ വി.പി. നിത, പ്രധാനാധ്യാപിക എം. ഷൈമലത തുടങ്ങിയവർ സംസാരിച്ചു.

16ന് തിരുവനന്തപുരത്തെത്തുന്ന സംഘം നിയമസഭാ മന്ദിരം, മാജിക് പ്ലാനറ്റ് തുടങ്ങി പ്രധാനപ്പെട്ട സ്ഥാപനങ്ങളും സ്ഥലങ്ങളും സന്ദർശിച്ച് ട്രെയിൻ മാർഗം 18ന് തിരിച്ചെത്തും.

Related posts

കാസർകോട് എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുവന്ന 50 ലക്ഷം മോഷ്ടിച്ചു

Aswathi Kottiyoor

പാനൂ‍ര്‍ സ്ഫോടനം: 4 പേര്‍ കസ്റ്റഡിയിൽ; ഇന്റലിജൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു

Aswathi Kottiyoor
WordPress Image Lightbox