27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പുതുപ്പള്ളിയിൽ ചൂടേറുന്നു; സംവാദത്തിന് വിളിച്ച് ജെയ്ക്, ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ
Uncategorized

പുതുപ്പള്ളിയിൽ ചൂടേറുന്നു; സംവാദത്തിന് വിളിച്ച് ജെയ്ക്, ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അതിവേഗം കടന്ന പുതുപ്പള്ളിയിൽ വാദ പ്രതിവാദങ്ങൾ മുറുകുകയാണ്. സ്ഥാനാർത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാർത്ഥികൾ ഓരോ ദിവസവും സജീവമാവുകയും ചെയ്യുന്നു. പുതുപ്പള്ളിയിലെ വികസനം ചർച്ചയാക്കുന്ന എൽഡിഎഫിന് ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ നൽകിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി.

പഞ്ചായത്ത് ഓഫീസും കൃഷി ഭവനും ചൂണ്ടികാട്ടലല്ല വികസനമെന്നും ജെയ്ക് പറഞ്ഞു. ജനങ്ങളുടെ ജീവൽ സംബന്ധിയായ വിഷയങ്ങളിൽ കോൺഗ്രസ് മറുപടി പറയണമെന്നും ചാണ്ടി ഉമ്മനെ സംവാദത്തിന് ക്ഷണിക്കുന്നതായും ജെയിക്ക് സി തോമസ് വിശദീകരിച്ചിരുന്നു.

അതേസമയം, പള്ളിതർക്കത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടും ജെയ്ക് വ്യക്തമാക്കി. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിലെ കോടതി വിധി നടപ്പാക്കുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ജെയ്കിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങളും സമാധാനപരമായി മുന്നോട്ട് പോകണമെന്നും, എംവി ഗോവിന്ദൻ പറഞ്ഞതിൽ വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ജെയ്ക് പറഞ്ഞു.

Related posts

ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു

Aswathi Kottiyoor

ഭൂചലനം: നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ, മരണസംഖ്യ 128 ലേക്ക് ഉയർന്നതായി സ്ഥിരീകരണം

Aswathi Kottiyoor

പൈപ്പിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം, കുടിവെള്ളത്തിനായി നെട്ടോട്ടമോടി പുന്നപ്രക്കാർ

Aswathi Kottiyoor
WordPress Image Lightbox