23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പൈപ്പിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം, കുടിവെള്ളത്തിനായി നെട്ടോട്ടമോടി പുന്നപ്രക്കാർ
Uncategorized

പൈപ്പിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം, കുടിവെള്ളത്തിനായി നെട്ടോട്ടമോടി പുന്നപ്രക്കാർ

ആലപ്പുഴ: കൊടും ചൂടിൽ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടം ഓടുകയാണ് ആലപ്പുഴ പുന്നപ്രയിലെ നാട്ടുകാർ. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പൈപ്പിൽ വെള്ളം എത്തുന്നത്. പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണിവർ.

സംസ്ഥാനത്ത് തന്നെ ഉയർന്ന താപനിലയുള്ള ജില്ലകളില്‍ ഒന്നാണ് ആലപ്പുഴ. നാള്‍ക്കുനാൾ ചൂട് വർദ്ധിച്ച് വരുന്നു. ഇതിനൊപ്പമാണ് രൂക്ഷമായ കുടിവെളളക്ഷാമം. പൈപ്പുകളില്‍ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമാണ്. പാചക ആവശ്യത്തിന് ഉള്‍പ്പെടെ പുറത്ത് നിന്ന് വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ചില വീടുകളില്‍ കുഴൽക്കിണറുകള്‍ ഉണ്ടെങ്കിലും ചെളി കലര്‍ന്ന് വെള്ളമാണ് മിക്കയിടത്തും കിട്ടുന്നത്. ജലജീവന് മിഷന്‍ പദ്ധതിയിലെ പൈപ്പുകള്‍ സ്ഥിരമായി തകരാറിലാവുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നതായി നാട്ടുകാർ പറയുന്നു.

Related posts

കൊച്ചുവേളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻതീപിടുത്തം: തീയണക്കാനുള്ള ശ്രമം തുടരുന്നു

Aswathi Kottiyoor

‘രേഖകൾ കോടതിയിൽ നിന്ന് വെറുതെ ഇറങ്ങിപ്പോകില്ലല്ലോ? ദുരൂഹതയുണ്ട്’; അന്വേഷണം വേണമെന്ന് അഭിമന്യുവിന്റെ കുടുംബം

Aswathi Kottiyoor

വാഹനം പോയിട്ട് കാൽ നട പോലും അസാധ്യം, റോഡ് തകർന്നിട്ട് വർഷങ്ങൾ, യാത്രാദുരിതം പേറി പ്രദേശവാസികൾ

Aswathi Kottiyoor
WordPress Image Lightbox