24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപണം; ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്
Uncategorized

സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപണം; ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്

തിരുവല്ല: പത്തനംതിട്ട തിരുവല്ല രാമൻചിറയിൽ ഹോട്ടലിനു മുന്നിൽ കൂട്ടത്തല്ല്. സംഭവത്തിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളെ ഹോട്ടലിൽ എത്തിയ മൂന്നുപേർ തുറിച്ചു നോക്കി എന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. ഭക്ഷണം കഴിക്കാനായി സ്ത്രീകളുൾപ്പെടെ ആറംഗ സംഘം എത്തുകയായിരുന്നു. ഇക്കൂട്ടത്തിലെ സ്ത്രീകളെ മറ്റൊരു കൂട്ടത്തിലെ പുരുഷൻമാർ തുറിച്ചുനോക്കിയെന്ന് പറഞ്ഞ് വാക്കുതർക്കമുണ്ടാവുകയായിരുന്നു. ഇത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. എന്നാൽ സംഘർഷം ഉണ്ടായ ഇരുവിഭാഗത്തിലുള്ളവരും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് പുറത്തുവരുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ ഒരാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

സൂര്യാഘാതമേറ്റ് കറവപ്പശു ചത്തു; ‘ശരീരഭാഗങ്ങള്‍ കരുവാളിച്ച നിലയില്‍’

Aswathi Kottiyoor

അങ്കമാലിയിലെ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു; കുത്തിയത് മുൻ സുഹൃത്തെന്ന് പൊലീസ്

Aswathi Kottiyoor

പുകപരിശോധന, കേരളത്തിലെ കള്ളക്കളി കേന്ദ്രം കയ്യോടെ പൊക്കി! പണി വാങ്ങി ഈ വാഹന ഉടമകൾ!

Aswathi Kottiyoor
WordPress Image Lightbox