27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • രക്ഷകനായത് പാസ്‌പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ
Uncategorized

രക്ഷകനായത് പാസ്‌പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ

വാകത്താനം നെടുമറ്റം ഭാഗത്ത് താമസം ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോർട്ട് വെരിഫിക്കേഷനായി ഇന്നലെ വൈകിട്ട് 4:30 മണിയോടുകൂടി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ. വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ സംസാരിക്കുന്നതിനിടയിൽ അവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പ്രദീപ് കുമാറിന് മനസ്സിലായി. ഉടനെ ആശുപത്രിയിൽ പോകാം എന്നറിയിച്ചു ശേഷം താൻ വന്ന ബൈക്ക് അവിടെ വച്ച ശേഷം വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ കീ മേടിച്ച് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ സ്റ്റാർട്ട് ആയില്ല. കുറച്ചു നേരത്തെ ശ്രമത്തിനൊടുവിൽ വാഹനം സ്റ്റാർട്ട് ആക്കി വയോധികയെ എത്രയും പെട്ടെന്ന് തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

ലിസ്സിയാമ്മയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ കൂടെയുണ്ടായിരുന്ന പ്രദീപ് കുമാർ രാത്രിയിൽ വയോധികയുടെ ബന്ധുക്കൾ എത്തി അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് ഹോസ്പിറ്റലിൽ നിന്നും മടങ്ങിയത്.

#keralapolice

Related posts

നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ്’; കെ മുരളീധരനെ പിന്തുണച്ച് കൊല്ലത്ത് ഫ്ലക്സ്, തൃശൂരിൽ അനിൽ അക്കരക്കെതിരെ പോസ്റ്റർ

Aswathi Kottiyoor

മലയാളി സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു

Aswathi Kottiyoor

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox