24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്നേഹ സ്പർശത്തിന് വീൽചെയറുകൾ കൈമാറി
Uncategorized

സ്നേഹ സ്പർശത്തിന് വീൽചെയറുകൾ കൈമാറി

കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന
സ്നേഹ സ്പർശം പെയിന്‍ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പയ്യാവൂർ
മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ വീൽചെയറുകൾ നൽകി. ക്രിസ്തുരാജ് ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സിൻസി മരിയ അധ്യക്ഷയായി. മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ റിച്ചാർഡ് ജോസഫ് വീൽചെയറുകൾ സ്നേഹ സ്പർശം അധികൃതർക്ക് കൈമാറി.മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗഡേഷൻ ഡയറക്ടർ ഡേയ്സി റിച്ചാർഡ് , ബിജു കുര്യാക്കോസ് സ്നേഹസ്പർശം പെയിൻ ആൻ്റ് പാലിയറ്റീവ് കെയർ സെക്രട്ടറി ബി.ടി.കുഞ്ഞു ഡയറക്ടർ ലിസി സ്റ്റാൻലി ,പവിത്രൻ, ദീപക് കുമാർ, ടി.പ്രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി, നിരോധിച്ച 2000ത്തിന്റെ നോട്ടുകൾ!

Aswathi Kottiyoor

‘ക്ഷേമപെന്‍ഷനെ ഭിക്ഷയാക്കിയ പിണറായിക്ക് ഉടനേ തിരിച്ചടി കിട്ടും’; എം.എം ഹസന്‍

Aswathi Kottiyoor
WordPress Image Lightbox