34.7 C
Iritty, IN
May 17, 2024
  • Home
  • Delhi
  • പ്രളയത്തിൽ വിറങ്ങലിച്ച ഡൽഹി ശാന്തമാകുന്നു; വെള്ളം ഇറങ്ങിത്തുടങ്ങി
Delhi

പ്രളയത്തിൽ വിറങ്ങലിച്ച ഡൽഹി ശാന്തമാകുന്നു; വെള്ളം ഇറങ്ങിത്തുടങ്ങി

ഡല്‍ഹി: പ്രളയത്തിൽ വിറങ്ങലിച്ച ഡൽഹി ശാന്തമാകുന്നു. പ്രധാന പാതകളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. അതേസമയം പ്രളയം ബാധിച്ച ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഈ മാസം 18 വരെ അവധി നീട്ടി.

ഡൽഹിയിലെ ജനങ്ങൾക്ക് ആശ്വാസമായി യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു . ജലനിരപ്പ് 205 മീറ്ററിലെത്തി. രാജ്ഘട്ട്, ഐടി ഒ, യമുന വിഹാർ, ഐ എസ് ബി ടി ബസ് ടെർമിനൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത കുരുക്കും കുടിവെള്ള ക്ഷാമവും രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് മുതൽ സർകാർ ഓഫീസുകളുടെ പ്രവർത്തനം പൂർണ്ണ തോതിലാകും. വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.പ്രളയബാധിതർക്ക് പതിനായിരം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ട്.

Related posts

അഭിമാനം വാനോളം; ഒരുലക്ഷത്തിലേറെ അടി ഉയരത്തില്‍ പാറിപ്പറന്ന് ദേശീയപതാക.*

Aswathi Kottiyoor

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം; കേന്ദ്ര സര്‍ക്കാര്‍*

Aswathi Kottiyoor

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം…………..

Aswathi Kottiyoor
WordPress Image Lightbox