27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യുക, നീട്ടുന്ന കാര്യം പരിഗണനയിലില്ല, സര്‍ക്കാര്‍
Kerala

ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യുക, നീട്ടുന്ന കാര്യം പരിഗണനയിലില്ല, സര്‍ക്കാര്‍


ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ലെന്നും നികുതിദായകരോട് എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്കു ജൂലൈ 31 വരെ സമയമുണ്ട്.

‘നികുതി ഫയലിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കണക്കനുസരിച്ചു 2022-23 അസസ്മെന്റ് വര്‍ഷത്തേക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ 2022 ജൂലൈ 31 വരെ ഏകദേശം 5.83 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു എന്നതാണ്.

‘ഐടിആര്‍ ഫയലിംഗ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ വേഗത്തില്‍ ആയതിനാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അവസാന നിമിഷം വരെ കാത്തിരിക്കരുത്, തീയതി നീട്ടില്ല. അതിനാല്‍, ചെയ്യാത്തവര്‍ എത്രയും വേഗം നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം, ”മല്‍ഹോത്ര അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. മല്‍ഹോത്രയുടെ അഭിപ്രായത്തില്‍ നികുതി സമാഹരണ ലക്ഷ്യം ഏകദേശം 10.5 ശതമാനം വളര്‍ച്ചാ നിരക്കിന് അനുസൃതമാണ്. ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) വളര്‍ച്ചാ നിരക്ക് നിലവില്‍ 12 ശതമാനമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും നിരക്ക് കുറച്ചതിനാല്‍ വര്‍ദ്ധിച്ച എക്‌സൈസ് തീരുവ നിരക്ക് 12 ശതമാനത്തില്‍ താഴെയാണ്.
2023-24 ബജറ്റ് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 33.61 ലക്ഷം കോടി രൂപയുടെ മൊത്ത നികുതി വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ബജറ്റ് പേപ്പറുകള്‍ അനുസരിച്ച് കോര്‍പ്പറേറ്റ്, വ്യക്തിഗത ആദായനികുതികളില്‍ നിന്ന് പിരിച്ചെടുക്കുന്നതിനേക്കാള്‍ 10.5 ശതമാനം അധികമായ 18.23 ലക്ഷം കോടി രൂപ ഇതില്‍ നിന്ന് സമാഹരിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പുതുക്കിയ കണക്കുകളില്‍ 2.10 ലക്ഷം കോടി രൂപയായിരുന്ന കസ്റ്റംസ് തീരുവ പിരിവ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 11 ശതമാനം വര്‍ധിച്ച് 2.33 ലക്ഷം കോടി രൂപയായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി വരുമാനം 12 ശതമാനം വര്‍ധിച്ച് 9.56 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ കണക്കിലെടുക്കുമ്പോള്‍ മൊത്ത നികുതി പിരിവ് 2023-24 ല്‍ 10.45 ശതമാനം വര്‍ധിച്ച് 33.61 ലക്ഷം കോടി രൂപയാകുമെന്നു പ്രതീക്ഷിക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 30.43 ലക്ഷം കോടി രൂപയായിരുന്നു.

Related posts

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ചുട്ടുപൊള്ളി കേരളം; അഞ്ചു ജില്ലകളിൽ ചൂട് അസഹനീയം

Aswathi Kottiyoor
WordPress Image Lightbox