25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്
Uncategorized

ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്

കോട്ടയം ∙ സംസ്ഥാനത്തെ തടവുപുള്ളികൾക്കു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുമുള്ള നിയന്ത്രണത്തിൽ ഇളവനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയയ്ക്കുന്നതിനും സൗകര്യമൊരുക്കാം. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണു സമയം.
ജയിൽ സൂപ്രണ്ട് അനുവദിച്ചാൽ കൂടുതൽ സമയം എടുക്കാം. ഒരു തടവുകാരനുമായി കൂടിക്കാഴ്ച നടത്താവുന്നവരുടെ പരമാവധി എണ്ണം അഞ്ചായിരിക്കും. ശിക്ഷിക്കപ്പെടാത്ത ക്രിമിനൽ തടവുകാരുടെ കൂടിക്കാഴ്ച ജയിൽ ഓഫിസർക്കു കാണാവുന്ന വിധത്തിലായിരിക്കണം.
എന്നാൽ, അവരുടെ സംസാരം ജയിൽ ഓഫിസർ കേൾക്കാൻ പാടില്ല. സിവിൽ കേസിലെ തടവുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജയിൽ ഓഫിസറുടെ സാന്നിധ്യം ആവശ്യമില്ല.

Related posts

ഗുജറാത്തിൽ വനിതാ ബിജെപി നേതാവിനെ അയൽവാസി കൊലപ്പെടുത്തി

Aswathi Kottiyoor

സന്ദീപിന് മാനസിക പ്രശന്ങ്ങളില്ല; ‘ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യംവച്ചത് പുരുഷഡോക്ടറെ’

Aswathi Kottiyoor

കണ്ണൂരിൽ നവജാത ശിശു മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox