23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • വണ്ടിയുപേക്ഷിച്ച് ‘ഡ്രൈവർ’; ധനവകുപ്പിനും യൂണിയനുകൾക്കുമെതിരെ കെഎസ്ആർടിസി സിഎംഡി
Uncategorized

വണ്ടിയുപേക്ഷിച്ച് ‘ഡ്രൈവർ’; ധനവകുപ്പിനും യൂണിയനുകൾക്കുമെതിരെ കെഎസ്ആർടിസി സിഎംഡി

തിരുവനന്തപുരം ∙ രൂക്ഷമായ സാമ്പത്തിക ‍‍ഞെരുക്കത്തിനിടയിൽ കെഎസ്ആർടിസിയെ കൈവിട്ട് ചെയർമാൻ കം മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പുറത്തേക്കെന്നു സൂചന. ഗതാഗതമന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി.വേണു എന്നിവരെ കണ്ട് കെഎസ്ആർടിസി സിഎംഡി കസേരയിൽ തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിജു പ്രഭാകർ അവധിയിൽ പോകുമെന്നു സൂചനയുണ്ട്.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം അനുവദിക്കാത്ത ധനവകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷവും സിഎംഡി രേഖപ്പെടുത്തി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ബലിയാടാക്കാൻ നീക്കം നടക്കുന്നുവെന്നും പ്രതിസന്ധി മുഴുവൻ ചുമലിൽ വരുമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചു. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമം വഴി വിഡിയോ പരമ്പരയ്ക്കും ബിജു പ്രഭാകർ തുടക്കമിട്ടു. ∙ ‘ഒരു വിഭാഗം ജീവനക്കാർ എന്നെ അഴിമതിക്കാരനാക്കാൻ ശ്രമം നടത്തി. ചിലർ എന്തും പറയാമെന്ന തലത്തിലേക്ക് എത്തി. എന്റെ അച്ഛനെ (മുൻമന്ത്രി തച്ചടി പ്രഭാകരൻ) മോശക്കാരനാക്കി ബസുകളിൽ പോസ്റ്റർ പതിച്ചു. അവർക്കെതിരെ ഞാൻ നടപടി എടുത്തില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടിയുമായി പോയില്ല.’ – ബിജു പ്രഭാകർ

∙ ‘അദ്ദേഹം ഒഴിയുന്നതിനെപ്പറ്റി അറിയില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം കേൾക്കുന്നത്. സ്ഥാനംവിടുന്നതിനെപ്പറ്റി എന്നോടു പറഞ്ഞിട്ടില്ല.’ – മന്ത്രി ആന്റണി രാജു

∙ ‘ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണു കടന്നുപോവുന്നത്. കെഎസ്ആർടിസി സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽപെട്ടിട്ടില്ല. സിഎംഡിയുടെ അവധി ഔദ്യോഗികമായ വിഷയമാണ്. ശമ്പളം വൈകിയത് സാങ്കേതികകാരണങ്ങൾ കൊണ്ടാണ്. ആദ്യഘട്ടം കൊടുത്തു തുടങ്ങി.’ – മന്ത്രി കെ.എൻ.ബാലഗോപാൽ

Related posts

ഒറ്റ ദിവസം; രാജ്യത്ത് 1071 കോവിഡ് ബാധിതർ കൂടി

Aswathi Kottiyoor

വേനലിൽ ജനം വലയുമ്പോൾ പിണറായി ബീച്ച് ടൂറിസം ആഘോഷിക്കുന്നു,സ്പോണ്‍സര്‍ ആരെന്ന് വ്യക്തമാക്കണമെന്ന് വി മുരളീധരന്‍

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു; ഷോട്ട് സർക്യൂട്ടെന്ന് അധികൃതർ

Aswathi Kottiyoor
WordPress Image Lightbox