23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി, അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി, അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി

വയനാട്: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദർശനയാണ് കുഞ്ഞുമായെത്തി പുഴയിൽ ചാടിയത്. ദർശനക്കൊപ്പം മകൾ ദക്ഷയുമാണ് പുഴയിൽ ചാടിയത്. സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദർശനയെ രക്ഷപ്പെടുത്തിയത്. മകൾ ദക്ഷയ്ക്കായി തെരച്ചിൽ തുടരുകയാണ്. പാലത്തിൽ ചെരുപ്പും കുഞ്ഞുങ്ങളുടെ കുടയും ഇരിക്കുന്നതായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നുണ്ട്. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയാണ്

Related posts

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി(19),

Aswathi Kottiyoor

തക്കാളിക്ക് കേരളത്തിൽ കിലോഗ്രാമിന്‌ 120 രൂപ

Aswathi Kottiyoor

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox