പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന സ്കൂൾ പാർലമെൻറ് ഇലക്ഷൻ തികച്ചും പൊതു തെരഞ്ഞെടുപ്പിന്റെ രീതിയിൽ ശ്രദ്ധേയമായി.
ഇ വി എം ബാലറ്റ് മുഖേന സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ സോജൻ വർഗീസ്, അധ്യാപകരായ ജിജോ ജോസഫ് ,നിത ജോസ്, പ്രസാദ് തോമസ്, സനിജോ ജോർജ്, ഷൈൻ എം ദേവസ്യ, ആഗ്നസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.
പ്രിസൈഡിംഗ് ഓഫീസറായി മാസ്റ്റർ അദ്വിദേവ്, പോളിംഗ് ഓഫീസർ മാരായി നെബിൻ, എസ്തേർ, മിൻഹ പോലീസ് വേഷത്തിൽ അഭയ് , ജോസ്ബിൻ, പോളിംഗ് എന്നീ കുട്ടികളും നേതൃത്വം നൽകി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. ചിഹ്നങ്ങൾ നൽകി ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ ഉപയോഗിച്ച് നാല് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽസ്കൂൾ ലീഡർ -ദർശൻ സുഹാസ്, ഡെപ്യൂട്ടി -ലീഡർ -ദിയ മരിയ , വിദ്യാരംഗം സെക്രട്ടറി ജൊഹാൻ ജോസഫ്, ജനറൽ ക്യാപ്റ്റൻ- ശ്രീ ലക്ഷ്മി പി.കെ എന്നിവർ വിജയിച്ചു.