23.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു
Uncategorized

കണ്ണൂരിലെ ബസ് അപകടം; മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു

കണ്ണൂർ തോട്ടടയിൽ ബസ് അപകടത്തിൽ മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് ഞാണിക്കടവ് ഒഴിഞ്ഞ വളപ്പ് സ്വദേശി അഹമ്മദ് സാബിക്ക്(28) ആണ് മരിച്ചത്. മണിപ്പാലിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിർദിശയിൽ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ 24 പേർക്ക് പരുക്കേറ്റു.
അർദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടമുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ തോട്ടായിലായിരുന്നു അപകടം. മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പർ ബസ് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂർ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടം നടക്കുമ്പോൾ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നുവെന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരി നീതു പറഞ്ഞു.

Related posts

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ അടക്കണം

Aswathi Kottiyoor

‘ശരീരത്തിന്റെ ഒരുഭാഗം പോയാലും ഇത്ര വേദനിക്കില്ല’; റിസോർട്ടിൽ നഷ്ടമായത് 2 മക്കളെ, 2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

Aswathi Kottiyoor
WordPress Image Lightbox