23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Uncategorized

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിൃു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

നാളെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഏഴാം തീയതി എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. എട്ടാം തീയതി എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

Related posts

ഗർഭിണിയായ യുവതിയുടെ സിസേറിയൻ കഴിഞ്ഞു, ദിവസങ്ങൾക്ക് ശേഷം എച്ച്ഐവി ബാധിതയെന്ന് വെളിപ്പെടുത്തി, ആശങ്ക !

Aswathi Kottiyoor

ആലപ്പുഴയിൽ നിയമം കാറ്റിൽപ്പറത്തി വിനോദയാത്രാ ബോട്ടുകൾ

Aswathi Kottiyoor

കരള്‍ ദാനം ചെയ്യാനൊരുങ്ങി സഹോദരി; ശസ്ത്രക്രിയയ്ക്ക് തൊട്ടുമുന്‍പ് യുവതിയുടെ മരണം

Aswathi Kottiyoor
WordPress Image Lightbox