24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി
Kerala

തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി

തൃശൂര്‍> തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി. ലേഡി ആമസ്റ്റ് ഫെസന്റ് എന്ന പക്ഷിയെയാണ് കാണാതായത്. അടുത്തിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂര്‍ മൃഗശാലയില്‍ നിന്ന് പക്ഷിയെ കാണാതാകുന്നത്.

ഇന്ന് രാവിലെയാണ് സംഭവം.മൃഗശാല അധികൃതര്‍ പരിശോധന തുടരുകയാണ്.ഇന്നലെ വൈകുന്നേരം കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് മൃഗശാല ജീവനക്കാര്‍ പറയുന്നത്. ഇന്ന് രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും കൂടിന്റെ പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും പക്ഷിയെ കണ്ടെത്താനായില്ല

Related posts

ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത്​ ഉപയോഗിച്ച്​ ഫോൺ ചെയ്​താൽ ലൈസൻസ്​ പോകും

Aswathi Kottiyoor

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor

വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരമെങ്കിലും പോക്സോ നിയമം ബാധകം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox