• Home
  • kannur
  • പാനൂരിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു ; ഒരാളെ കണ്ടെത്താനായില്ല
kannur

പാനൂരിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു ; ഒരാളെ കണ്ടെത്താനായില്ല

പാനൂർ : ചേലക്കാട്ട് ചെറുപറമ്പ് ഫീനിക്സ്
ലൈബ്രറിക്കടുത്ത് താഴോട്ടും താഴെ പുഴയിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. ഒരാളെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻ.എ.എം. കോളേജ് കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷഫാദാണ്(20) മരണപ്പെട്ടത്. ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ സമീറദമ്പതികളുടെ മകനാണ്.

കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകൻ സിനാനെയാണ് കാണാതായത്. സി നാനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്.

വ്യാഴാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ അപകടം. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും കൊളവല്ലൂർ പൊലീസും പാനൂർ ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഷഫാദിനെ കണ്ടെത്തിയത്. ഉടൻ പാനൂർ ഗവ.ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ജി​ല്ല​യി​ല്‍ മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ 78 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം; ഒന്നാം പിറന്നാള്‍

Aswathi Kottiyoor

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 19 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox