23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് പനി വ്യാപകമാകുന്നു; ഒരു മാസത്തിനിടെ പനിബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു –
Uncategorized

സംസ്ഥാനത്ത് പനി വ്യാപകമാകുന്നു; ഒരു മാസത്തിനിടെ പനിബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു –

തിരുവനന്തപുരം:സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു.കാലവര്‍ഷം എത്തിയതോടെ പനി ബാധിതരുടെ എണ്ണം ദിവസത്തിനു ദിവസം കുതിച്ചുയരുകയാണ്.
ഈ മാസം ഇതുവരെ 1,43,377 ആളുകള്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പകര്‍ച്ചപ്പനിക്കൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടര്‍ന്ന് പിടിക്കുന്നുണ്ട്. ഇവ മരണത്തിലേക്ക് നയിക്കുന്നു എന്നതാണ് ഏറെ ഭീതിപ്പെടുത്തുന്ന കാര്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 3,678 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, എലിപ്പനി ബാധിതരായി 165 പേര്‍ ഈ മാസം ചികിത്സ തേടിയിട്ടുണ്ട്. എലിപ്പനി ഗുരുതരമായതോടെ 9 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്ക് മാത്രമാണിത്.

സ്വകാര്യ ആശുപത്രിയിലെ കണക്കുകൂട്ടി എടുത്താൽ പനിബാധിതരുടെയും മരിച്ചവരുടെയും എണ്ണം ഇതിലും ഇരട്ടിയാകാനാണ് സാധ്യത.

Related posts

എല്ലിന് പൊട്ടലില്ലാത്തതിനാൽ കേസെടുക്കാനാകില്ല’; സിഐയുടെ വാഹനം യുവാവിനെ ഇടിച്ചിട്ടിട്ടും കേസില്ല

Aswathi Kottiyoor

വയോധികയെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

Aswathi Kottiyoor

കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തുറന്നു പറയുന്നതിന്‍റെ പേരില്‍ രക്തസാക്ഷിയാകാനും തയ്യാര്‍: വെള്ളാപ്പള്ളി

Aswathi Kottiyoor
WordPress Image Lightbox