23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സമ്പത്ത് വന്‍തോതിലുയര്‍ന്നു’; സാമ്പത്തിക ആരോപണ പരാതി പരിശോധിക്കാന്‍ സിപിഎം
Uncategorized

സമ്പത്ത് വന്‍തോതിലുയര്‍ന്നു’; സാമ്പത്തിക ആരോപണ പരാതി പരിശോധിക്കാന്‍ സിപിഎം

കൊച്ചി∙ മിനികൂപ്പര്‍ വിവാദത്തില്‍ സിഐടിയു നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനൊപ്പം, എറണാകുളത്ത് ഏരിയ നേതൃ‍ത്വങ്ങള്‍ക്കെതിരെയുള്ള സാമ്പത്തിക പരാതികള്‍ പരിശോധിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. എറണാകുളം, അങ്കമാലി, തൃപ്പൂണിത്തുറ, കവളങ്ങാട് ഏരിയ നേതൃത്വങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ വന്നതോടെയാണു നീക്കം. ഏരിയ നേതൃത്വത്തിലെത്തിയശേഷം പലരുടെയും സമ്പത്ത് വന്‍തോതിലുയര്‍ന്നതായി പാര്‍ട്ടിക്കകത്തുനിന്നു തന്നെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്.

പരാതികളും തുടര്‍പരാതികളും ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രേഖാമൂലം ലഭിച്ച സാഹചര്യത്തിലാണു സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. സ്ഥാനവും അധികാരവും മറയാക്കി ഏരിയ നേതൃത്വത്തിലെ പലരും സ്വത്തു സമ്പാദിക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഉന്നത ജില്ലാ നേതാക്കളുടെ അറിവോടെയാണ് ഏരിയ നേതൃത്വത്തിന്റെ ഇത്തരം നീക്കമെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ ഏരിയ നേത‍ൃത്വങ്ങളിൽ ഇരിക്കുന്നവര്‍ക്കെതിരായ പരാതികള്‍ പരിശോധിക്കാനും ഇതു കീഴ്കമ്മറ്റികളില്‍ റിപ്പോര്‍ട്ടു ചെയ്യാനും നിര്‍ദേശം നല്‍കിയത്.

മിനികൂപ്പര്‍ വിവാദം ജില്ലയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനൊപ്പം, സിഐടിയു നേതാവിന്റെ സ്വത്തു സമ്പാദനം സംമ്പന്ധിച്ച പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ സി.എന്‍.മോഹനന് വീഴ്ചപറ്റിയതായി ആരോപണമുയര്‍ന്നിരുന്നു.

Related posts

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തി

Aswathi Kottiyoor

പാർക്കിം​ഗ് തർക്കം; യുവാവിനെ അയൽവാസി കാറിടിച്ച് കൊന്നു, സഹോദരന് പരിക്ക്

Aswathi Kottiyoor

കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടമായി, പക്ഷെ ഇന്ത്യയിൽ മറിച്ചെന്നും മോദി

Aswathi Kottiyoor
WordPress Image Lightbox