25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സഹജീവിതത്തിൽ വിവാഹമോചനത്തിന്‌ നിയമസാധുതയില്ല: ഹൈക്കോടതി
Kerala

സഹജീവിതത്തിൽ വിവാഹമോചനത്തിന്‌ നിയമസാധുതയില്ല: ഹൈക്കോടതി

സഹജീവിതങ്ങളെ (ലിവ്‌ ഇൻ റിലേഷൻ) നിയമപരമായ വിവാഹമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ കരാർപ്രകാരം ഒരുമിച്ചുജീവിക്കുന്നവർക്ക്‌ വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന്‌ ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ്‌ ആക്ടോ വ്യക്തിനിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്കുമാത്രമേ നിയമസാധുതയുള്ളൂ. കരാർപ്രകാരം ഒരുമിച്ച്‌ ജീവിക്കുന്നത്‌ വിവാഹമായി കാണാനാകില്ലെന്നും നിയമപരമായ വിവാഹമോചനം നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

വിവാഹബന്ധം നിയമപരമായി വേർപെടുത്താനുള്ള മാർഗംമാത്രമാണ്‌ വിവാഹമോചനം. മറ്റ് ആവശ്യങ്ങൾക്ക്‌ സഹജീവിതബന്ധങ്ങൾ അംഗീകരിക്കപ്പെടും. എന്നാൽ, വിവാഹമോചനത്തിന് ഈ ബന്ധങ്ങൾ അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 2006 മുതൽ കരാറടിസ്ഥാനത്തിൽ സഹജീവിതം നയിക്കുന്ന പങ്കാളികൾ വിവാഹമോചനം ആവശ്യപ്പെട്ട്‌ എറണാകുളം കുടുംബകോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയുള്ള അപ്പീലിലാണ്‌ ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്‌.

ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ്‌ കുടുംബകോടതിയെ സമീപിച്ചത്‌. ഇവർ നിയമപ്രകാരം വിവാഹിതരായിട്ടില്ല. അതിനാൽ വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കുടുംബകോടതി ഹർജി തള്ളി. ഇവർ ഹൈക്കോടതിയെ സമീപിച്ചു. നിയമപ്രകാരം വിവാഹിതരല്ലാതെ ഉടമ്പടിപ്രകാരം രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ അത് വിവാഹമാണെന്ന് അവകാശപ്പെടാനോ വിവാഹമോചനം തേടാനോ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമപരമായി വിവാഹിതരല്ലാത്തവരുടെ വിവാഹമോചന ഹർജി പരിഗണിക്കാൻ കുടുംബകോടതിക്ക് അധികാരമില്ല. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നത്‌ വ്യക്തമാക്കി തിരിച്ചയക്കാനും കോടതി നിർദേശിച്ചു.

Related posts

രാ​ജ്യം ക​ര​ക​യ​റു​ന്നു; ഇ​ന്ന് ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്, ര​ണ്ട് മാ​സ​ത്തി​നി​ടെ താ​ഴ്ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

Aswathi Kottiyoor

കെ. ഡിസ്‌ക് വഴി രജിസ്റ്റർ ചെയ്തത് 53.42 ലക്ഷം തൊഴിലന്വേഷകർ: മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം കൂ​ട്ടി.

Aswathi Kottiyoor
WordPress Image Lightbox