27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം
Kerala

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും തെരുവുനായ ആക്രമണം. തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. തൃശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവുനായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

കാസര്‍കോട് > സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിച്ചു. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിക്ക് കുഴിയില്‍ വീണ് പരിക്കേറ്റു. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് സംഭവം. സ്‌കൂൾ വിദ്യാർഥിനിയായ നജുല മറിയയ്‌ക്കാണ് പരിക്കേറ്റത്.

സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് വിദ്യാര്‍ഥിനികളെ തെരുവുനായ ഓടിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് നജുലയ്‌ക്ക് പരിക്കേറ്റത്. പരിക്കേറ്റ നജുലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം തെരുവുനായ്‌ക്കളുടെ കടിയേറ്റ് കണ്ണൂരിൽ 11 വയസുകാരൻ മരിച്ചിരുന്നു.

Related posts

പേ​വി​ഷ​ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി

Aswathi Kottiyoor

ലഹരിമരുന്ന്: അതിര്‍ത്തി പ്രദേശങ്ങളിലെ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തി- എം ബി രാജേഷ്

Aswathi Kottiyoor

അതിദരിദ്രരില്ലാത്ത കേരളം പദ്ധതിക്ക്‌ 
50 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox