മലബാർ മേഖലയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും. വികസനത്തിന് രാഷ്ട്രീയമില്ലെന്നും സജീവ് ജോസഫ് എം.എൽ.എ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ നല്കുമെന്നും മന്ത്രി പറഞ്ഞു. കാലഘട്ടത്തിൻ്റെ വിപത്തായ ലഹരിക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് നാം തയ്യറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ അഡ്വ.സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അനുഗ്രഹഭാഷണം നടത്തി.ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു.
നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളി ,ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ.രത്നകുമാരി ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി.സി.പ്രിയ, തോമസ് വക്കത്താനം ,ലിസി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോഷി കണ്ടത്തിൽ ,എം.വി.വഹീദ,കൊയ്യം ജനാർദ്ദനൻ ,നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.സീനത്ത്, മെമ്പർ സാലി ജോഷി, ആർ.ഡി ഡി. കെ.എച്ച് സാജൻ ,ഡി ഡി ഇ വി.എ.ശശീന്ദ്രവ്യാസ്, കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്താംപടവിൽ ,പ്രധാനാധ്യപിക സോഫിയ ചെറിയാൻ, പി ടി എ പ്രസിഡണ്ട് പ്രകാശൻ പൂത്തേട്ട് എന്നിവർ പ്രസംഗിച്ചു.ചടങ്ങിന് സ്കൂൾ പ്രിൻസിപ്പാൾ ബിജു ജോസഫ് സ്വാഗതവും ദിശാദർശൻ കോർഡിനേറ്റർ ഡോ.കെ.പി. ഗോപിനാഥൻ നന്ദിയും പറഞ്ഞു.