• Home
  • Uncategorized
  • സംസ്ഥാനത്ത് മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്.*
Uncategorized

സംസ്ഥാനത്ത് മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്.*


തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂന മർദം ബംഗ്ലാദേശ് മ്യാൻമാർ തീരത്തിനു സമീപം അതിശക്തമായ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് കേരളത്തിൽ മഴ സാധ്യതയുള്ളത്.

വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പറഞ്ഞിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നേരതേതെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശീയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് പാകിസ്ഥാൻ, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കാറ്റ് വീണ്ടും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടിയായതോടെ കാലവർഷം കേരളം മുഴുവൻ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു.

കേരള തീരത്ത് 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

Related posts

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു

Aswathi Kottiyoor

‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം’; തന്റെ കണ്ണിൽ കൈ തട്ടിയ NCC കേഡറ്റിനെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

18 വ‍ർഷം ഇരുട്ടറയിൽ; മലയാളിയുടെ ജീവന് വില 34 കോടി, ബ്ലഡ് മണി നൽകാൻ അധികസമയം മുന്നിലില്ല; നാട് ഒന്നിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox