23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സുസ്ഥിര ചുറ്റുവട്ടം ; കേരളത്തിനിതാ കൊച്ചി മാതൃക
Kerala

സുസ്ഥിര ചുറ്റുവട്ടം ; കേരളത്തിനിതാ കൊച്ചി മാതൃക

കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികൾ മറികടന്ന്‌ വികസനപ്രവർത്തനങ്ങൾ സുസ്ഥിരമായി നടപ്പാക്കാൻ സംസ്ഥാനത്തിന്‌ കൊച്ചിയുടെ പുതുമാതൃക. സുസ്ഥിര ചുറ്റുവട്ടം പദ്ധതി നടപ്പാക്കിയാണ്‌ നഗരം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നത്‌. എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ത്യയിലെ ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. മേയർ എം അനിൽകുമാർ അധ്യക്ഷനായി. യൂറോപ്പിലെ ഗവേഷണസ്ഥാപനമായ ഫ്രോൺഹോഫറിന്റെയും കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സിന്റെയും യൂണിവേഴ്സിറ്റി ഓഫ് സ്റ്റുഡ്ഗാർട്ടിന്റെയും സാങ്കേതികസഹായത്തോടെയാണ്‌ പദ്ധതി. ആദ്യം നടപ്പാക്കിയത്‌ എളമക്കര നോർത്ത്, പുതുക്കലവട്ടം ഡിവിഷനുകളിലാണ്‌. എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രകൃതിയധിഷ്ഠിതമായ മലിനജലസംസ്കരണ സംവിധാനം, മാതൃകാപരമായ ഹരിത റൂഫിങ് സംവിധാനം, കൂൾ റൂഫിങ് സംവിധാനവും തയ്യാറാക്കി. ഇതിനുപുറമേ സൗരോർജ വൈദ്യുതിയും സജ്ജമാക്കി. ഇതിനായി എട്ടു കിലോവാട്ടിന്റെ സോളാർ പാനലുകൾ സ്ഥാപിച്ചു. ഇതോടെ പൂർണമായും സൗരവൽക്കരിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്കൂളായി എളമക്കര ഗവ. ഹയർ സെക്കൻഡറി. എളമക്കര നോർത്ത് ഡിവിഷനിലുള്ള തെരഞ്ഞെടുത്ത 15 വീടുകളും പദ്ധതിയുടെ ഭാഗമായി സൗരവൽക്കരിച്ചു.

ജർമൻ ഗവ. ഏജൻസിയായ ജിഐസെഡിന്റെ പിന്തുണയും പദ്ധതിനടത്തിപ്പിനുണ്ട്‌. പദ്ധതിവിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് പ്രകാശിപ്പിച്ചു. ഗാർഡൻ ഗൈഡും ഗാർഡൻ കിറ്റും കൗൺസിലർ സീന കൈമാറി. ഫ്രോൺഹോഫർ ഇന്ത്യ ഡയറക്ടർ ആനന്ദി അയ്യർ മുഖ്യപ്രഭാഷണം നടത്തി. ദേബ്ജാനി ഘോഷ്, ചിന്നു മേരി എന്നിവർ പദ്ധതി അവതരിപ്പിച്ചു. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീബ ലാൽ, അഡ്വ. പ്രിയ പ്രശാന്ത്, ക്ലസ്‌റ്റർ കോ–-ഓർഡിനേറ്റർ ക്രിസ്‌റ്റൈൻ കാപ്‌ഫെൻസ്‌റൈർ, സെബാസ്‌റ്റ്യൻ മാർകാർട്ട്‌, മാരിയസ്‌ മൊഹർ, ഗെഹാർഡ്‌ സ്‌ട്രിഹിപ്‌, സബൈൻ ഗിഗ്ലിമെർ, പ്രമോദ് പി തേവന്നൂർ, പ്രിൻസിപ്പൽ ബിന്ദു ഗോപി, കെ കെ ശിവദാസ്, ഡോ. രാജൻ ചെടമ്പത്ത്, സിമ്മി ശശി, അശ്വതി മുരളി എന്നിവർ സംസാരിച്ചു.

Related posts

കാലാവസ്ഥാ വ്യതിയാനം: നിയമസഭാ സാമാജികർക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor

കാൻസർ ചികിത്സയിൽ നാഴികകല്ല്; റോബോട്ടിക് സർജറി, ഡിജിറ്റൽ പത്തോളജി ചികിത്സാ സംവിധാനങ്ങൾ വരുന്നു

Aswathi Kottiyoor

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox