27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണിച്ചാറിൽ സർക്കാരിന്റെ കരുതലും കൈത്താങ്ങും
kannur

കണിച്ചാറിൽ സർക്കാരിന്റെ കരുതലും കൈത്താങ്ങും

കണിച്ചാറിൽ ഉരുൾപൊട്ടലിനിരയായവർക്ക്‌ കൈത്താങ്ങും കരുതലുമായി സംസ്ഥാന സർക്കാർ. ദുരന്തത്തിൽ വീട്‌ തകർന്ന കുടുംബങ്ങൾക്കും കൃഷി ഭൂമി നഷ്ടപ്പെട്ടവർക്കും ആശ്വാസമാവുകയാണ്‌ ചൊവ്വാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗ തീരുമാനം. ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കാൻ തീരുമാനിച്ചതോടെ 2018–-19ലെ പ്രളയശേഷമെന്ന പോലെ പുനരധിവാസവും പുനർനിർമാണവും യാഥാർഥ്യമാവുകയാണ്‌.
ദുരന്തബാധിതർക്ക്‌ സംസ്ഥാന സർക്കാർ നേരത്തെതന്നെ സഹായം ഉറപ്പ്‌ നൽകിയിട്ടും മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വൻ നുണപ്രചാരണമാണ്‌ അഴിച്ചുവിട്ടത്‌. ഈ മാധ്യമങ്ങളെ അനുകരിച്ച്‌ യുഡിഎഫും കുത്തിത്തിരിപ്പിന്‌ ശ്രമിച്ചു. എന്നാൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മന്ത്രിയായിരിക്കെ സ്ഥലം സന്ദർശിച്ച്‌ എല്ലാ സഹായവും ഉറപ്പ്‌ നൽകിയതിന്റെ തുടർച്ചയായി വിവിധ വകുപ്പുകൾ നടപടി തുടങ്ങിയിരുന്നു. നാശനഷ്‌ടങ്ങളുടെ വിശദമായ കണക്ക്‌ ശേഖരിച്ചു.
ആകെ 49 കോടി രൂപയുടെ നഷ്‌ടമാണ്‌ റവന്യവകുപ്പ്‌ കണക്കാക്കിയത്‌.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, വി ശിവദാസൻ എംപി, സിപിഐ എം പേരാവൂർ ഏരിയാ സെക്രട്ടറി എം രാജൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ തുടങ്ങിയവർ മുഖ്യമന്ത്രിയെ കണ്ടു പാക്കേജ്‌ പ്രഖ്യാപിക്കാൻ നിവേദനവും നൽകിയിരുന്നു.
പൂർണമായും വീട്‌ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക്‌ നാലു ലക്ഷം രൂപയും ഭാഗികമായി നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടത്തോത് കണക്കാക്കിയും ധനസഹായം നൽകുന്നതോടെ ജനങ്ങളുടെ ദുരിതത്തിനും അറുതിയാവുകയാണ്‌. മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ വരെയും സഹായം നൽകാനാണ്‌ തീരുമാനം.
വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടതുൾപ്പെടെയുള്ള മറ്റു നാശനഷ്‌ടങ്ങൾക്കും ധനസഹായം പ്രഖ്യാപിച്ചു ഒരുകുട്ടി ഉൾപ്പെടെ മൂന്നു പേരാണ്‌ ദുരന്തത്തിൽ മരിച്ചത്‌. രണ്ടു പാലം പൂർണമായും മൂന്നു പാലം ഭാഗികമായും തകർന്നു. 16 കൾവർട്ടുകൾ തകർന്നു. 70 ഹെക്ടർ കൃഷി ഭൂമിയാണ്‌ നശിച്ചത്‌. ഒരു മാസത്തോളം പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞവർക്ക്‌
ആ കാലയളവിലേക്കുള്ള ധനസഹായംകൂടി ദിവസം കണക്കാക്കി അനുവദിക്കുന്നതിലൂടെ ദുരന്തബാധിതരോട്‌ സർക്കാർ സ്വീകരിക്കുന്ന കരുതലിന്റെ സാക്ഷ്യമാണ്‌.
പ്രത്യേക സ്ഥലത്തുണ്ടായ ദുരന്തമായിട്ടും നിയമ തടസ്സങ്ങൾ നോക്കാതെ 2018ലെ ദുരന്ത പാക്കേജിലെ ആനുകൂല്യങ്ങൾ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കും അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.

Related posts

തൊഴിലുറപ്പ് വേതനം ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

Aswathi Kottiyoor

വളപട്ടണം ഐ.എസ്​ കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ –

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

Aswathi Kottiyoor
WordPress Image Lightbox